കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിലെ അംഗമെന്ന് വ്യാജ പ്രചരണം; മാനസികരോഗിയായ യുവാവിനെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു

ബംഗ്ലൂര്‍: കര്‍ണാടകയിലെ കൊടുങ്ങോടിയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന വ്യാജ പ്രചരണത്തെത്തുടര്‍ന്ന് ജനക്കൂട്ടം മാനസിക രോഗിയായ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രരിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തില്‍ നാട്ടുകാരായ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

പൊലീസ് പറയുന്നത് ഇങ്ങനെ

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം പ്രദേശത്തെത്തിയിട്ടുണ്ടെന്ന വാട്‌സപ്പ് സന്ദേശം തനിക്ക് ലഭിച്ചെന്നും യുവാവ് ആ സംഘത്തെൃില്‍ പെടുന്നതാണെന്നും ഒരു പ്രദേശവാസി ഗ്രാമ വാസികളോട് പറയുകയും തുടര്‍ന്ന് പ്രകോപ്ിതരായ ഗ്രാമവാസികള്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

നാട്ടുകാരില്‍ ഒരാള്‍ മര്‍ദ്ദനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം , സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. കടുഗോഡി പൊലീസെത്തി യുവാവിനെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേഷിപ്പിച്ചു.

തുടര്‍ന്നാണ് യുവാവ് മാനസിക പ്രയാസം അനുഭവിക്കുന്നയാളാണെന്ന് വ്യക്തമായത്. ചോദ്യം ചെയ്യലിലാണ് യുവാവിന് മാനസികപ്രശ്‌നമുണ്ടെന്ന് മനസ്സിലായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here