ചരിത്രം കുറിക്കാന്‍ സെറീന; മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോഡ് കൈയെത്തും ദൂരത്ത്

ചരിത്രത്തിലേക്ക് ഒരു വിജയത്തിന്‍റെ ദൂരവുമായി സെറീന വില്യംസ് യു എസ് ഓപ്പണ്‍ ടെന്നീസിന്‍റെ ഫൈനലില്‍ കടന്നു. ലാത്വിയന്‍ താരം അന്സ്താസ്യ സെവസ്തോവയെ തോല്‍പ്പിച്ചാണ് സെറീന ഫൈനലിലെത്തിയത്.

ഫൈനലില്‍ വിജയിക്കാനായാല്‍ ആധുനിക ടെന്നിസില്‍ ആറ് യു.എസ് ഓപ്പണ്‍ കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ ക്രിസ് എവേര്‍ട്ടിനെ മറികടക്കാന്‍ സെറീനയ്ക്ക് സാധിക്കും.

ഏ‍ഴാം യു എസ് ഓപ്പണ്‍ കിരീടത്തോടൊപ്പം 24 ഗ്രാന്‍സ്ലാമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഈ 36-കാരിക്ക് ക‍ഴിയും.

ഏഴു മാസം മുന്‍പ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് സെറീനയുടെ ഈ മുന്നേറ്റം. സെറീനയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയാണിത്.

6-3, 6-0 എന്ന നേരിട്ടുള്ള സ്കോറിന് അന്സ്താസ്യ സെവസ്തോവയെ മറികടന്നാണ് സെറീന 31-ാം ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്.

ജപ്പാന്‍റെ നവോമി ഒസാക്കയാണ് ഫൈനലില്‍ സെറീനയുടെ എതിരാളി. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ മാഡിസണ്‍ കീസിനെ 6-2, 6-4 ന് മറികടന്നാണ് ഒസാക്ക ഫൈനലിലിടം നേടിയത്.

ഇതോടെ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തുന്ന ആദ്യ ജപ്പാന്‍ വനിതയെന്ന റെക്കോര്‍ഡും ഒസാക്കയുടെ പേരിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News