‘സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആ ബന്ധം പതിനെട്ടാം വയസ്സില്‍ പിരിഞ്ഞു’; നിത്യ മേനോന്‍

മലയാളത്തിലായാലും തമി‍ഴ് തെലുങ്കു കന്നട ഭാഷകളിലായാലും പ്രേക്ഷകരുടെ പ്രിയ നായികയാണ് നിത്യ മേനോന്‍. സ്വതസിദ്ധമായ അഭിനയത്തിലൂടെ തന്‍റേതായ സ്ഥാനം കണ്ടെത്തിയ താരം.

മലയാളിയായ നിത്യ തമി‍ഴില്‍ സൂര്യ വിജയ് തുടങ്ങി മുന്‍ നിര നായകന്മാരുടെയും മണിരത്നം പോലുള്ള സംവിധായകരുടെയും നായികയായി തിളങ്ങുകയാണ് നിത്യ ഇന്ന്.

സിനിമയ്ക്കായി തടി കുറച്ച് സ്ലിമ്മാവുന്നവരുടെ ഇടയില്‍ വേറിട്ട് നില്‍ക്കുകയാണ് നിത്യ. പലപ്പോളും വളരെ  ശക്തമായ നിലപാടെടുത്ത് ശ്രദ്ധ നേടിയിട്ടുണ്ട് താരം . ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും, പതിനെട്ടാം വയസ്സില്‍ ഉണ്ടായിരുന്ന ഒരു ബന്ധത്തെക്കുറിച്ചും തുറന്നു പറയുകയാണ് താരം.

നിത്യയുടെ വാക്കുകള്‍ ഇങ്ങനെ 

വിവാഹത്തെ ജീവിതത്തിലെ ഒരു വലിയ കാര്യമായി കാണുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. നമ്മളെ പൂര്‍ണമായി മനസ്സിലാക്കുന്ന ഒരാളെ വേണം വിവാഹം  ചെയ്യാന്‍. അല്ലാത്ത പക്ഷം വിവാഹം ക‍ഴിക്കരുത്,   നിത്യ പറയുന്നു.

18 ആം വയസ്സിൽ  എനിക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നു .അയാളെ അഗാധമായി പ്രണയിച്ചിരുന്നു. എന്നാല്‍ അയാളുമായി പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞില്ല.  പിന്നീട് ആ ബന്ധം ഉപേക്ഷിച്ചുവെന്നും നിത്യ അഭിമുഖത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News