സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; സമൂഹത്തിനാകെ മാതൃകയായി യുഎഇയിലെ മമ്മൂട്ടിയുടെ ആരാധകര്‍

ചലച്ചിത്ര താരം മമ്മൂട്ടിയുടെ ജന്മദിനം യുഎഇയിലെ മമ്മൂട്ടി ആരാധകര്‍ ആഘോഷിച്ചത് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച്. ദുബായില്‍ രക്തദാന ക്യാമ്പ്‌ നടത്തിയായിരുന്നു മഹാ നടന്റെ ജന്മദിനം ആരാധകര്‍ ആഘോഷിച്ചത്.

കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടി ഫാൻസ്‌ യു എ ഇ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി വരുന്നു.  മഹാനടന്‍ മമ്മുട്ടിയുടെ ഈ ജന്മ ദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ്‌ യു എ ഇ  രക്ത ദാന ക്യാമ്പ്‌ ആണ് സംഘടിപ്പിച്ചത്.

യു എ ഇ ആരോഗ്യ മന്ത്രാലയം , ഷാര്‍ജ ബ്ലഡ്‌ ബാങ്ക് , ദുബായ് കിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ , മമ്മൂട്ടി ടൈംസ്, ഗൾഫ് കേരള മാഗസിൻ എന്നിവയുടെ സഹകരണത്തോടെയാണ് രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്.

ദുബായ് കിസൈസിലെ ലുലു ഹൈപർ മാർക്കറ്റില്‍ വെച്ചാണ്‌ രക്തദാന ക്യാമ്പയിൻ നടത്തിയത്. വിവിധ രാജ്യക്കാരായ നിരവധി പേര്‍ ക്യാമ്പിലെത്തി രക്തം നല്‍കി.
കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തം നല്‍കിയ യു എ ഇ ക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടുള്ള ടീ ഷര്‍ട്ടുകള്‍ അണിഞ്ഞാണ് പ്രവാസികള്‍ രക്ത ദാന ക്യാമ്പില്‍ പങ്കെടുത്തത്.


നൂറ്റി പതിനഞ്ചോളം പേര്‍ രക്തം ദാനം ചെയ്‌തതായി ഷാർജ ബ്ലഡ് ബാങ്ക് അറിയിച്ചു. മമ്മൂട്ടി ഫാൻസ്‌ യു എ ഇ പ്രസിഡന്റ് ഷനോജ് കൈമലശേരി നേതൃത്വം നൽകിയ ചടങ്ങിൽ സെക്രെട്ടറി അഹ്മദ്‌ ഷമീം, ട്രെഷറർ അമീൻ ഇക്ബാൽ, ഫാൻസ്‌ ഇന്റർനാഷണൽ സെക്രെട്ടറി സഫീദ് കുമ്മനം , ദിൽജിത് സുരേഷ് തുടങ്ങിവരെ കൂടാതെ നിരവധി മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകരും പങ്കെടുത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News