സോഷ്യല്‍മീഡിയ അന്വേഷിക്കുന്ന, അന്ത തമിഴ് പൊണ്ണ് കേരളാവില്‍

കേട്ടിട്ടും കേട്ടിട്ടും കൊതിതീരുന്നില്ല ഈ തമിഴ് പെണ്‍കൊടിയുടെ ഈണങ്ങള്‍. നുണക്കുഴി കവിളുകളുമായി ചിരിച്ച് ഓരോ വരിയും അവള്‍ പാടുന്നത്, അത്ര മനോഹരമായാണ്.

മഴ പോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായി… എന്ന വരികള്‍ക്ക് സോഷ്യല്‍ മീഡിയ നല്‍കുന്നത് നിറഞ്ഞ കൈയ്യടിയാണ്.

ഗാനം ഹിറ്റായതോടെ ഗായിക തേടുകയാണ് സൈബര്‍ ലോകം. ഇത് ചെന്നൈ സ്വദേശിനി സൗമ്യ. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ, ഓന്നാംവര്‍ഷ സംഗീത വിദ്യാര്‍ത്ഥിനി ആണ്.

ഒഴിവ് നേരത്ത് സഹപാഠി പാര്‍വ്വതി പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചെറുപ്പം മുതല്‍ സംഗീതം അഭ്യസിക്കുന്ന സൗമ്യക്ക് മലയാളഗാനങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News