വ്യാജ വാർത്തകളെ മറികടക്കാം; കൃത്യത പകർന്ന് ക്യൂകോപ്പി മൊബൈൽ ആപ്പ്

പ്രളയകാലം ഏറെ പാഠങ്ങൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടാണ് കടന്നു പോയത്.

ഇതിൽ ഏറ്റവും ഗുരുതരം വ്യാജ വാർത്തകളെ മറികടന്നു നേരിട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ മികച്ച സംവിധാനം ഇല്ല എന്നതാണ് ..

ഇപ്പോൾ ആരോഗ്യ വകുപ്പ് എലിപ്പനിയെ യും ഡെങ്കി പനിയെയും കുറിച്ചുള്ള ആധികാരിക വിവരങ്ങളും അറിയിപ്പുകളും Qkopy ആപ്പ് വഴി നൽകി വരുന്നു ..

വ്യാജ വാർത്തകളെ അതിജീവിക്കാൻ പറ്റിയ മൊബൈൽ ആപ്പ് ആണ്‌ Qkopy . നമ്മുടെ ഫോൺ നമ്പർ അങ്ങോട്ട് നൽകാതെ തന്നെ സേവ് ചെയുന്ന നമ്പറിൽ നിന്നും ഇങ്ങോട്ട് സന്ദേശം കിട്ടുന്ന ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു സോഷ്യൽ കമ്മ്യൂണിക്കേഷൻ ആപ്പ് ആണ്‌ Qkopy.

പോലീസ് , ആരോഗ്യ വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് , കാലാവസ്ഥ വകുപ്പ് , സംസ്ഥാന disaster management , മാധ്യമങ്ങൾ ,പഞ്ചായത്തുകൾ , സ്കൂളുകൾ തുടങ്ങിയവർക്ക് Qkopy ൽ ഔദ്യോഗിക അക്കൗണ്ട് തുടങ്ങാം .

അതാത് ഡിപ്പാർട്മെന്റിന്റെ നമ്പർ ഫോൺ കോണ്ടാക്ടിൽ സേവ് ചെയ്‌താൽ ആ ഡിപ്പാർട്ടമെന്റ് ജനങ്ങൾക്ക് അയക്കുന്ന സന്ദേശം നേരിട്ട് ജനങ്ങളിൽ അപ്പപ്പോൾ എത്തും.

പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ Qkopy എന്ന് സെർച്ച് ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയ്യാം .

നിപ ബാധിത സമയത്ത് ആരോഗ്യവകുപ്പ് വിജയകരമായി പരീക്ഷിച്ച ആപ്പ് ആണ്‌ Qkopy . ഈ സേവനത്തിനു കൈരളിയുടെ ഈ വർഷത്തെ മികച്ച Social Startup പുരസ്കാരവും Qkopy team നു ലഭിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here