നിങ്ങളുടെ ന്യായീകരണത്തില്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ല; മോഡി സര്‍ക്കാര്‍ പൂര്‍ണ പരാജയം: മന്‍മോഹന്‍ സിങ്

പ്രഖ്യാപിച്ച നയങ്ങളും വാഗ്ദാനങ്ങളും നടപ്പിലാക്കുന്നതില്‍ പൂര്‍ണ പരാജയമായ മോദി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കൂടുതല്‍ പേര്‍ രംഗത്ത്.

മുന്‍ പ്രധനമന്ത്രി മന്‍മോഹന്‍ സിംഗും മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത തൊ‍ഴിലവസരങ്ങള്‍ നടപ്പിലാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭരണത്തിന്‍റെ എല്ലാ മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്‍റെ പുസ്തക പ്രകാശന ചടങ്ങിലാണ് മോദി സര്‍ക്കാറിനെതിരെ
രാജ്യത്തെ യുവാക്കള്‍ നിരാശയിലാണ്.

തൊ‍ഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാറിന് ഇതിന് ക‍ഴിഞ്ഞിട്ടില്ല. ക‍ഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്തെ തൊ‍ഴിലവസരങ്ങളില്‍ ഭീമമായ കുറവാണ് ഉണ്ടായത്.

രാജ്യത്തിന്‍റെ തകര്‍ച്ചയെ മറച്ചുപിടിക്കാന്‍ നിങ്ങള്‍ നടത്തുന്ന ന്യായീകരണങ്ങളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ല.

സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. ന്യൂന പക്ഷങ്ങള്‍ രാജ്യത്ത് അക്രമിക്കപ്പെടുന്നു. ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് അരക്ഷിതരാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News