അന്ന് ആ സൂപ്പര്‍ നായികയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു; പക്ഷേ നടിയുടെ പിതാവ് നോ പറഞ്ഞു; തുറന്നു പറഞ്ഞ് സല്‍മാന്‍

ബോളീവുഡിന്‍റ സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ഇന്നും ക്രോണിക്ക് ബാച്ചിലറായി ജീവിക്കുകയാണ്. ഐശ്വര്യറായ്, കത്രീന കൈഫ്, ആയിഷ ടാക്കിയ ജാക്വിലിൻ ഫെർണാണ്ടസ്, തുടങ്ങിയ നായികമാരുടെ പേരിനൊപ്പമെല്ലാം സല്ലുവിന്‍റെ പേര് ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും, ഇവരെയാരെയും തന്‍റെ ജീവിത സഖിയാക്കിയിട്ടില്ല സല്‍മാന്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം  തന്‍റെ ഇഷ്ടം തുറന്നുപറഞ്ഞിരിക്കുകയാണ് സല്‍മാന്‍.  നായിക മറ്റാരുമല്ല, ‘ജൂഹി ചൗള.  ഒരു കാലത്ത് ബോളീവുഡിന്‍റെ പ്രിയ നായികയായിരുന്ന  ജൂഹി . ഒരു ചാറ്റ് ഷോയിലാണ് സൽമാൻ ജൂഹിയോടുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ജൂഹിയുടെ പിതാവിനോട് അവരെ തനിക്ക് വിവാഹം ചെയ്തു തരുമോയെന്ന് ചോദിച്ചെങ്കിലും  നോ എന്നായിരുന്നു മറുപടിയെന്നും സല്‍മാന്‍ പറയുന്നു. ജൂഹിയെ വിവാഹം ചെയ്യാൻ മാത്രം അന്ന് ഞാൻ വളർന്നിരുന്നില്ലെന്നായിരുന്നു മറുപടി.

നല്ല വ്യക്തത്വത്തിന് ഉടമയായിരുന്നു ജൂഹി. അവരെ ആരും ഇഷ്ടപ്പെട്ടുപോകും അത്ര നല്ല മികച്ച വ്യക്തിത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News