കള്ളനാണത്രേ, കള്ളന്‍; കക്കാന്‍ അറിഞ്ഞാല്‍ മാത്രം പോര നില്‍ക്കാനും അറിയണം; ഓടുന്നതിനിടെ അവസാനം പാന്‍റും അ‍ഴിഞ്ഞു പോയി; ചിരിപ്പിച്ച് കൊല്ലും ഈ വീഡിയോ

കൊളറാഡോയിലെ ഒരു കള്ളനു പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.  ചിരിപ്പിച്ച് കൊല്ലും ഈ വീഡിയോ.

അറോറയിലെ സിഗരറ്റ് കടയിലെത്തിയ കള്ളന് പറ്റിയ അബദ്ധമാണ് വീഡിയോയില്‍. കള്ളന്‍ പാന്‍റും തലയിലൊരു തൊപ്പിയുമിട്ട് മോഷണത്തിനായി ഷോപ്പില്‍ എത്തുന്നു. ഷോപ്പില്‍ ജോലിക്കായി  ഒരു സ്ത്രീ മാത്രമേയുള്ളു. കള്ളന്‍ നല്ല സ്റ്റെെലില്‍  കയറി വന്ന ശേഷം പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും നല്ല കിടുക്കാച്ചി തോക്ക് എടുത്തു.

അപ്പോ‍ഴാണ് അബദ്ധം പറ്റിയത്.  വെപ്രാളത്തിനിടെ തോക്ക് കെെയ്യില്‍ നിന്നും താ‍ഴേക്ക് പോയി.  അബദ്ധം പറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. തോക്ക് എടുക്കാന്‍ നോക്കിയപ്പോ‍ഴാകട്ടെ അതിനേക്കാള്‍ വലിയ പൊല്ലാപ്പ്. വെപ്രാളത്തിനിടെ തോക്ക് തെറിച്ചു പോയത് ഷോപ്പിലെ ജോലിക്കാരിയുടെയടുത്തേക്ക്.

സ്ത്രീ ഒച്ച വച്ചതോടെ ആകെ പരിഭ്രമത്തിലായ മോഷ്ടാവ് പിന്നെയൊന്നും നോക്കിയില്ല. പിന്തിരിഞ്ഞ് ഓടുന്നതിനിടെ പാന്റഴിഞ്ഞു പോകുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News