ഇതാണ് ആ സ്പെഷ്യല്‍ പെണ്‍കുട്ടി; അഞ്ചു വര്‍ഷത്തെ പ്രണയം പങ്കുവെച്ച് സഞ്ജു വി സാംസണ്‍ – Kairalinewsonline.com
ArtCafe

ഇതാണ് ആ സ്പെഷ്യല്‍ പെണ്‍കുട്ടി; അഞ്ചു വര്‍ഷത്തെ പ്രണയം പങ്കുവെച്ച് സഞ്ജു വി സാംസണ്‍

പ്രണയ ബന്ധത്തിന് ഒടുവില്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരിക്കുകയാണ് ഇരുവരുടേയും വീട്ടുകാര്‍

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിനൊടുവില്‍ സഞ്ജു വി സാംസണിന് പ്രണയസാഫല്യം. തിരുവനന്തപുരം സ്വദേശിയായ ചാരുവുമായുള്ള പ്രണയ ബന്ധത്തിന് ഒടുവില്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരിക്കുകയാണ് ഇരുവരുടേയും വീട്ടുകാര്‍. 2013 ആഗസ്‌റ്റ് 22 രാത്രി 11.11 ന് ഒരു ഹായില്‍ തുടങ്ങി ബന്ധമാണ് ഇന്ന് വീട്ടുകാര്‍ സമ്മതിച്ചതെന്ന് പറയുന്നു സഞ്ജു.

ഒരിക്കലും ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു ചിത്രം പോലും പങ്കു വെച്ചിട്ടില്ല. ഒരുമിച്ച് നടക്കാറുമുണ്ടായിരുന്നില്ല.ഇന്ന് ലോകത്തെ അറിയിക്കുകയാണ്, ഇതാണ് ആ സ്പെഷ്യല്‍  പെണ്‍കുട്ടി. സഞ്ജു തന്‍റെ പ്രണയിനിയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

To Top