‘ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം, എങ്കിലും.. ‘ അഭ്യര്‍ത്ഥനയുമായി ടൊവിനോ – Kairalinewsonline.com
ArtCafe

‘ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം, എങ്കിലും.. ‘ അഭ്യര്‍ത്ഥനയുമായി ടൊവിനോ

നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി

തീവണ്ടി സിനിമയുടെ ചില രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നവരോട്, അത് പിന്‍വലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ടൊവിനോ.

ഇഷ്ടം കൊണ്ടാണ് നിങ്ങള്‍ അങ്ങനെ ചെയ്യുന്നതെന്ന് അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തെ ബാധിയ്ക്കാതിരിക്കാന്‍ അത് ഒഴിവാക്കണമെന്ന് ടൊവിനോ അഭ്യര്‍ത്ഥിച്ചു.

ടൊവിനോയുടെ വാക്കുകള്‍:

നമസ്‌കാരം ????
തീവണ്ടി എന്ന സിനിമയോടും,എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി !

പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കാണാനിടയായി.

അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം .

എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു !

സ്‌നേഹപൂര്‍വ്വം
ടൊവിനോ

പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! ????അടിപൊളി ആണ് . ട്രോളന്മാര്‍ക്കും ഒരു സ്‌പെഷ്യല്‍ നന്ദി..

To Top