തമിഴകത്ത് ചുവടുവെച്ച് ഐശ്വര്യ ലക്ഷ്മി – Kairalinewsonline.com
ArtCafe

തമിഴകത്ത് ചുവടുവെച്ച് ഐശ്വര്യ ലക്ഷ്മി

ആമ്പിളൈ എന്ന ചിത്രത്തിന് ശേഷം സുന്ദര്‍ സി-വിശാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴില്‍ എത്തുന്നത്

നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ടൊവിനോയുടെ മായാനദി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഐശ്വര്യ ലക്ഷ്മി തമിഴകത്തേക്കും ചുവടുവെയ്ക്കുന്നു.

ആമ്പിളൈ എന്ന ചിത്രത്തിന് ശേഷം സുന്ദര്‍ സി-വിശാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴില്‍ എത്തുന്നത്. രണ്ട് നായികമാര്‍ ഉള്ള ഈ ചിത്രത്തില്‍ തമന്നയാണ് മറ്റൊരു നായിക ട്രിഡന്‍ഡ് ആര്‍ട്ട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഒരു മാസ് എന്‍റര്‍ടെയിനര്‍ ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന

ഫഹദ് ഫാസിലിനൊപ്പമുള്ള വരത്തന്‍ ആസിഫ് അലിക്കൊപ്പമുള്ള വിജയ് സൂപ്പറും പൗര്‍ണമിയും, കാളിദാസ് ജയറാമിനൊപ്പമുള്ള അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് തുടങ്ങിയവയാണ് ഐശ്വര്യയുടെതായി ‍വരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍

To Top