ഷാജി പാപ്പനു പിന്നാലെ ടര്‍ബോ പീറ്റര്‍; ആട് 2ന് ശേഷം ജയസൂര്യയും മിഥുന്‍ മാനുവലും ഒന്നിക്കുന്നു – Kairalinewsonline.com
ArtCafe

ഷാജി പാപ്പനു പിന്നാലെ ടര്‍ബോ പീറ്റര്‍; ആട് 2ന് ശേഷം ജയസൂര്യയും മിഥുന്‍ മാനുവലും ഒന്നിക്കുന്നു

ഛായാഗ്രഹണം റോബി വര്‍ഗീസ് രാജാണ്

ആട് 2 വിനു ശേഷം ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ടര്‍ബോ പീറ്റര്‍. ചിത്രത്തിന്‍റ സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍ നിര്‍വ്വഹിക്കുന്നു.

ഛായാഗ്രഹണം റോബി വര്‍ഗീസ് രാജാണ്. ലിജോ പോള്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ആര്‍ട്ട് ഡയറക്ടര്‍ അരുണ്‍ വെഞ്ഞാറമൂട് ആണ്. കോസ്റ്റ്യും ഡിസൈന്‍ സരിത ജയസൂര്യയും സ്റ്റെഫി സേവ്യറും ചേര്‍ന്ന് നിര്‍വ്വഹിക്കും .

ആബല്‍ ക്രിയേറ്റീവ് മൂവീസിന്റെ ബാനറില്‍ ആബല്‍ പി ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആട് 2 പോലെ ടര്‍ബോ പീറ്റര്‍ മാസ് കോമഡി എന്‍റര്‍ടെയിനര്‍ ആയിരിക്കുന്നുമെന്ന സുചനയാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. മലയാളത്തിലെ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണി നിരക്കും.

To Top