കരിക്കിന്‍ വെള്ളം ആരോഗ്യത്തിന്‍റെ കലവറ; ചര്‍മ്മസംരക്ഷണത്തിനും ഉത്തമൗഷധം

കേരളീയര്‍ക്ക് കിട്ടിയ അനുഗ്രഹമാണല്ലോ ഇളനീര്‍. പാല്‍ ക‍ഴിഞ്ഞാല്‍ മറ്റൊരു സമീകൃതാഹാരമെന്ന് പോലും ഇളനീരിനെ പരയാം. അത്രയ്ക്കുണ്ട് ഇളനീരിന്‍റെ ഗുണങ്ങള്‍. കരിക്കിൻ വെള്ളം ദിവസേന കുടിച്ചാൽ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടും എന്നതില്‍ തര്‍ക്കമില്ല.

ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും കരിക്കിൽ വെള്ളം ഉപകരിക്കും. വെറുംവയറ്റില്‍ കരിക്കിൻ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം, തലവേദന എന്നീ പ്രശ്നങ്ങള്‍ക്ക് ഉത്തമ ഔഷധം കൂടിയാണ് കരിക്കന്‍ വെള്ളം.

കിഡ്‌നി സ്‌റ്റോണ്‍ അകറ്റാന്‍ നല്ല മരുന്നാണിത്‍. ഡയറ്റ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കണം. എന്നും ഇളനീര്‍ കുടിക്കുന്നതു വഴി വൃക്കയിലുണ്ടാകുന്ന കല്ല് ഇല്ലാതാകും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണിത്. വരണ്ട ചര്‍മ്മം ഇല്ലാതാക്കാനും മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും കരിക്കിന്‍ വെള്ളം ഉത്തമമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News