ഇന്ധന വില വര്‍ദ്ധന: തെക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

തെക്കൻകേരളത്തിൽ ഹർത്താൽ പൂർണം. ജില്ലകളിൽ കെഎസ്ആർടി ബസ്സോ മറ്റ് സ്വകാര്യ വാഹനങ്ങളോ നിരത്തിലിറങ്ങിയില്ല.

കടകമ്പോളങ്ങളടച്ച് വ്യാപാരികളും പ്രതിക്ഷേധവുമായി രംഗത്തിറങ്ങി.എൽഡിഎഫിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം ജിപിഒ ഒാഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് എൽ ഡി ഫ് കണ്‍വീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിലും തീരദേശ മേഖലകളിലും പെട്രോളിയ ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് എൽഡിഎഫ് നടത്തിയ ഹർത്താൽ പൂർണമായിരുന്നു.

ചില സ്വകാര്യ വാഹനങ്ങൾ ഒ‍ഴികെ മറ്റ് വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല.കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.

സർക്കാർ ഒാഫീസുകളിലും മറ്റു ഹാജർ നില കുറവായിരുന്നു.ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഹർത്താലനുകൂലികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

എൽ ഡി എഫിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം ജി പി ഒ ഒാഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് എൽ ഡി ഫ് കണ്‍വീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം എ ജി എസ് ഒാഫീസിലേക്ക് യു ഡി എഫിന്‍റെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കൊല്ലത്തും ഹർത്താൽ സമാധനാപരമായിരുന്നു.വിവിധ പ്രദേശങ്ങളിൽ എൽ ഡി എഫും യു ഡി എഫും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

ഒാട്ടോ, ടാക്സി,കെ എസ് ആർടി സി വാഹനങ്ങൾ ഒന്നും തന്നെ റോഡിലിറങ്ങിയില്ല.പത്തനംതിട്ടയിലും ഹർത്താൽ പൂർണ്ണമാണ്.

സർക്കാർ ആഫീസുകളിലും ഹാജർ നില കുറവായിരുന്നു. അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹർത്താലിന് അനുഭാവം പ്രഖ്യാപിച്ച് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രഖടനവും പ്രതിഷേധ യോഗവും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here