പ്രകടമായത് കേന്ദ്ര സര്‍ക്കാറിനെതിരായ ജനവികാരം; ഹര്‍ത്താല്‍ വിജയിപ്പിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍: എ വിജയരാഘവന്‍

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ സമ്പൂര്‍ണ്ണമാക്കിയ മുഴുവനാളുകളെയും എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അഭിവാദ്യം ചെയ്‌തു.

കേന്ദ്ര സര്‍ക്കാരിനെതിരായ ജനവികാരം അലയടിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്ത്‌ നാടും നഗരവും നിശ്ചലമായി. ഇന്ധനവിലവര്‍ദ്ധനയില്‍ പൊറുതിമുട്ടിയ ജനങ്ങളാകെ സ്വമേധയാ ഹര്‍ത്താലില്‍ പങ്കാളികളാകുകയായിരുന്നു.

ഹര്‍ത്താല്‍ നടക്കുന്ന സമയത്തും പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്‌ ഇതൊരു താക്കീതാണെന്നും കണ്‍വീനര്‍ അറിയിച്ചു.

രാജ്യമെങ്ങുമുയര്‍ന്ന പ്രതിഷേധം തെല്ലും കണക്കിലെടുക്കാതെയാണ്‌ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഇന്ധനവിലവര്‍ദ്ധിപ്പിച്ചത്‌.

ഇത്‌ ജനങ്ങളോടുള്ള വെല്ലുവിളായണ്‌. പ്രക്ഷോഭം കണ്ടിട്ടും ജനവിരുദ്ധ നടപടികള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന്‌ നാട്‌ സാക്ഷ്യം വഹിക്കേണ്ടിവരും.

ജനവിരുദ്ധ നയങ്ങളുമായി അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന്‌ നരേന്ദ്രമോദിയും ബി.ജെ.പിയും കരുതേണ്ട. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കുള്ള കടുത്ത താക്കീത്‌ കൂടിയാണ്‌ ഹര്‍ത്താല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News