‘എങ്കിലേ ലാലേട്ടനോട് പറ. എലിപ്പനിക്കുള്ള ഡോക്സിസെെക്ലിന്‍ ക‍ഴിച്ചൂന്ന്’. കിടിക്കാച്ചി ട്രോളുമായി മോഹന്‍ലാല്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എലിപ്പനിക്കെതിരെയുള്ള വാക്സിന്‍ എടുക്കേണ്ടതിന്‍റെ ആവശ്യകതയെ ജനങ്ങളിലേക്ക് എത്തിക്കുന്ന ട്രോളുമായി ലാലേട്ടന്‍ എത്തിയത്.

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്‍റെ വന്ദനം സിനിമയിലെ എങ്കിലേ എന്നോടു പറ ഐ ലവ്യൂന്ന്
എന്ന ഹിറ്റ് ഡയലോദിനെയാണ് “എങ്കിലേ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്സിസെെക്ലിന്‍ ക‍ഴിച്ചൂന്ന്” എന്ന ട്രോളാക്കി ലാലേട്ടന്‍ പോസ്റ്റ് ചെയ്തത്. ഏതായാലും ട്രോള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.