വിരമിക്കല്‍ മത്സരത്തില്‍ സെഞ്ചുറി; ഇതല്ലേ കട്ട ഹീറോയിസം ബ്രോ

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റിലെ,അവസാന ഇന്നിങ്സില്‍ തന്‍റെ വിരമിക്കല്‍ മത്സരത്തില്‍ സെഞ്ചുറിയടിച്ച് കട്ട ഹീറോയിസവുമായി അലിസ്ററര്‍ കുക്ക്. ഇന്ത്യയുമായുള്ള മത്സരത്തില്‍ 212 പന്തുകള്‍ നേരിട്ടാണ് കുക്ക് 103 റണ്‍സ് അടിച്ചെടുത്തത്.

കുക്കിന്റെ മുപ്പത്തി മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് അവസാന മത്സരത്തില്‍ കുറിച്ചെടുത്തത്. അരങ്ങേറ്റത്തിലും വിടവാങ്ങലിലും അർധ സെഞ്ച്വറിയും സെഞ്ച്വറിയും നേടുന്ന ആദ്യ താരവും അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാണ് കുക്ക്.

ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളാണ് അലിസ്റ്റര്‍ കുക്ക് വിരമിക്കല്‍ മത്സരത്തിലും സെഞ്ചുറി നേടി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്

നിരവധി റിക്കോര്‍ഡുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്. നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങളില്‍ 10,000 റണ്‍സ് കടന്ന ഒരേയൊരു കളിക്കാരനാണ് കുക്ക്. സ്വന്തം റിക്കോര്‍ഡുകള്‍ സ്വയം തിരുത്തിക്കുറിച്ചിട്ടുമുണ്ട് കുക്ക്.

ഇംഗ്ലണ്ടിനായി 32 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയതും രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ തവണ 150 റണ്‍സിലേറെ സ്‌കോര്‍ ചെയ്തതും ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതും അലിസ്റ്റര്‍ കുക്കാണ്.

160 കളികളിലാണ് അദ്ദേഹം സ്വന്തം രാജ്യത്തിനായി ജഴ്‌സിയണിഞ്ഞത്. ഇതില്‍ 158 മത്സരങ്ങളും തുടര്‍ച്ചയായിട്ടാണ് കളിച്ചത്. അത് മറ്റൊരു റെക്കോര്‍ഡ്. ഇംഗ്ലണ്ടിനായി 173 ക്യാച്ചുകളെടുത്തു.

59 ടെസ്റ്റുകളിലാണ് ക്യാപ്റ്റനായത്. ഇത് ഒരു രാജ്യാന്തര റെക്കോര്‍ഡാണ്. ഇതുതന്നെ അദ്ദേഹത്തിന്റെ കരിയറിലെ വിജയം സൂചിപ്പിക്കുന്നു. 24 വര്‍ഷത്തിന് ശേഷം ആസ്‌ട്രേലിയയില്‍വച്ച് ഇംഗ്ലണ്ടിന് ആഷസ് സമ്മാനിച്ചതും കുക്ക് എന്ന ക്യാപ്റ്റനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here