ഓണ്‍ലൈന്‍ ടാക്സികളും സര്‍വ്വീസ് നടത്തിയില്ല; മധ്യകേരളത്തിലും ഹര്‍ത്താല്‍ പൂര്‍ണം

മധ്യകേരളത്തിലും ഹർത്താൽ പൂർണ്ണമായിരുന്നു. സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തിയില്ല.ഓട്ടോ ടാക്സി തൊഴിലാളികളും ഹർത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് പണിമുടക്കി.

കൊച്ചിയിൽ ഓൺലൈൻ ടാക്സികളും ഇന്ന് സർവ്വീസ് നടത്തിയില്ല.എന്നാൽ ഏതാനും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. അതേ സമയം കൊച്ചി മെട്രോ പതിവ് പോലെ സർവ്വീസ് നടത്തി.

അത്യാവശ്യ യാത്രക്കാർക്കായി നഗരത്തിൽ പോലീസ് വാഹനത്തിൽ സമാന്തര സർവീസ് ഏർപ്പെടുത്തിയിരുന്നു.

വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.വല്ലാർപാടത്ത് ചരക്ക് നീക്കം സ്തംഭിച്ചു.ആലപ്പുഴയിൽ പ്രളയബാധിത മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവ്വീസ് നടത്തി.

ഇടുക്കിയിൽ തോട്ടം മേഖല പൂർണ്ണമായി സ്തംഭിച്ചു.കോട്ടയത്തും തൃശ്ശൂരും ഹർത്താൽ പൂർണ്ണമായിരുന്നു. ഹർത്താലിനോടനുബന്ധിച്ച് മധ്യകേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എല്‍ഡിഎഫ്ന്‍റെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടന്നു.

കൊച്ചിയിൽ സി പി ഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.അതേ സമയം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന പ്രകടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here