പ്രളയാനന്തരം… അതിജീവനത്തിന്‍റെ ആത്മാവായി ഒരു കവിത; ഗാനം നവമാധ്യമങ്ങളില്‍ തരംഗമാവുന്നു

സ്നേഹംകൊണ്ടും മമതകൊണ്ടും പ്രളയത്തെ അതിജീവിച്ചവര്‍ക്ക് സല്യൂട്ട് യുട്യൂബില്‍ തരംഗമായി പ്രളയാന്തര ഗാനം

കേരളം ഒന്നിച്ച് പൊരുതിയാണ് പ്രളയത്തെ അതിജീവിച്ചത്. നമ്മുടെ കൂട്ടായ്മയെ പ്രശംസിച്ചും അഭിനന്ദിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു നിരവധി സംഗീത ആല്‍ബങ്ങളും കേരളത്തിനും രക്ഷാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു.

ആ കൂട്ടത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ ക‍ഴിയുന്ന വരികളുമായി എത്തിയിരിക്കുകയാണ് കണ്ണൂരുകാരനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രളയത്തെ അതിജീവിച്ച കേരളത്തിന്‍റെ മുഖമുദ്രകളെ കോര്‍ത്തിണക്കി ബാബുരാജ് അയ്യല്ലൂരിന്‍റെ പ്രളയ കവിത നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നു.

സുഹൃത്തും ഗായകനുമായ സജീവന്‍ കുയിലൂര്‍ പാടിയ കവിത അതിജീവിച്ച കേരളത്തിന് പുതുവഴി തേടുന്നതിനുള്ള ഊര്‍ജം പകരുന്നതാണ്.

പ്രളയകവിതയില്‍ നിന്നും ഈ കവിതയെ വ്യത്യസ്തമാക്കുന്നതും ഇതിന്‍റെ പ്രമേയം തന്നെ. പെരുമയുടെ നൗകയില്‍ യാത്രയാവാം… എന്ന് തുടങ്ങന്ന കവിത രക്ഷാ ദൗത്യത്തില്‍ മുന്നണി പോരാളികളായ മത്സ്യതൊഴിലാളികളെയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ നായകനായി നിന്ന മുഖ്യമന്ത്രിയെയും ഭരണസംവിധാനങ്ങളെയും കവിതയില്‍ അഭിന്ദിക്കുന്നുണ്ട്.

പ്രളയാനന്തരം എന്ന കവിത തിരുവോണ ദിനത്തില്‍ രണ്ട് മണിക്കൂറുകള്‍ കൊണ്ടാണ് എഴുതി പൂര്‍ത്തിയാക്കിയതെന്ന് ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൂടിയായ ബാബുരാജ് അയ്യല്ലൂര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News