കരകയറുന്ന കേരളത്തിന് കല്ല്യാണക്കുറിയില്‍ കൈത്താങ്ങുമായി കോ‍ഴിക്കോട്ടുകാര്‍

പ്രളയബാധിതരെ സഹായിക്കാനായി കുറിക്കല്യാണവുമായി കോഴിക്കോട്ടെ ഒരു കൂട്ടം യുവാക്കൾ .. യുവധാര കോട്ടുളിയുടെ നേതൃത്വത്തിലാണ്പേ കുറിക്കല്യാണം സംഘടിപ്പിച്ചത്.

പ്രളയത്തിൽ സർവ്വവും നഷ്ടമായവർക്ക് സഹായമെത്തിക്കാനാണ് കോഴിക്കോട് യുവധാര കോട്ടൂളിയുടെ ആഭിമുഖ്യത്തിൽ കുറിക്കല്യാണം നടത്തിയത്.

വർഷങ്ങൾക്ക് മുമ്പ് വ്യക്തികൾക്ക് സ്വയം സഹായം കണ്ടെത്താനും, നാടിന്റെ സൗഹൃദത്തിനു വേണ്ടിയാണ് കുറി കല്യാണം നടന്നിരുന്നത്.

പ്രളയ ദുരിതത്തിൽ കേരളം ഒരുമിച്ച് നിന്നപ്പോൾ കോട്ടൂളിക്കാരും പഴമയെ ഏറ്റെടുത്ത് നടത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിത ശ്വാസനിധിയിലേക്ക് അടുത്ത ദിവസം പണം കൈമാറും.

വിദേശത്തുള്ള റോമിയോ ഫ്രാൻസിസ് ഷെറിൻ ബർഗസ് എന്നിവർക്ക് വേണ്ടി കോട്ടൂളി പനാത്ത് താഴം സി.എൻ സുനിൽ.കുമാറും ഭാര്യ മോളിയും അര ലക്ഷം രൂപ കുറി കല്യാണത്തിൽ സംഭവാനനൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News