ലോക ശരീര സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി – Kairalinewsonline.com
DontMiss

ലോക ശരീര സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി

റായ്പ്പൂരിൽ നടന്ന ദേശീയ മത്സരത്തിൽ വിജയിച്ചാണ് ഷിനു ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്

തായ്‌ലന്റിൽ നടക്കുന്ന ലോക ശരീര സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കണ്ണൂർ കൂത്തുപറമ്പ് സ്വദേശി.മെൻ ഫിസിക്ക് വിഭാഗത്തിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നത്.പൂനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കൂത്തുപറമ്പ് സ്വദേശി ഷിനു ചൊവ്വ രാജ്യത്തിന് വേണ്ടി മത്സരിക്കും.

മലയാളികൾക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് കണ്ണൂർ മാങ്ങാട്ടിടം കണ്ടേരി സ്വദേശി സ്വദേശി ഷിനു ചൊവ്വ കൈവരിച്ചത്.റായ്പ്പൂരിൽ നടന്ന ദേശീയ മത്സരത്തിൽ വിജയിച്ചാണ് ഷിനു ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

ലോക ശരീര സൗന്ദര്യ മത്സരത്തിൽ മെൻ ഫിസിക്ക് ഓപ്പൺ കാറ്റഗറിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളിയാണ് ഷിനു ചൊവ്വ.വർഷങ്ങളോളം ദിവസവും മണിക്കൂറുകൾ നീണ്ട പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.

എംബി എ പഠനത്തിന് ശേഷം ബംഗളൂരുവിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ഷിനു അറിയപ്പെടുന്ന ശരീര സൗന്ദര്യ പരിശീലകൻ കൂടിയാണ്.മിസ്റ്റർ കേരള പട്ടം ഉൾപ്പെടെ ദേശീയ സംസ്ഥാന മത്സരങ്ങളിൽ നിരവധി ചാമ്പ്യൻ പട്ടങ്ങൾ ഷിനു നേടിയിട്ടുണ്ട്.പൂനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും രാജ്യത്തിന് വേണ്ടി ഷിനു മത്സരിക്കും.

To Top