“മടിയന്മാർ മലചുമക്കും” ലോകത്തെ ഏറ്റവും വലിയ കുഴിമടിയന്മാർ ഇവരാണ്

ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിലാണ് ലോകത്തിലെ ഏറ്റവും മടിയന്മാരായ ജനത കുവൈറ്റികളെന്നു റിപ്പോർട്ട്. മടിയന്മായുടെ കണക്ക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കുവൈറ്റിലെ ജനസംഖ്യയിൽ 67ശതമാനം വരുന്നവരും മടിയന്മാരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരാഴ്ചയില്‍ 75 മിനിറ്റ് കഠിനമായ വ്യായാമമോ 150 മിനിറ്റ് മിതമായ രീതിയിലുള്ള വ്യായാമ മുറയോ നടത്തുന്നവരാണ് ശരാശരി ആരോഗ്യമുള്ളവര്‍ എന്നാണ്.

എന്നാല്‍ കുവൈറ്റ്‌ സ്വദേശികളുടെ കണക്ക്ഇതിനു വളരെ കുറവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തെ മികച്ച രീതിയില്‍ ആരോഗ്യ പരിപാലമുള്ളവര്‍ വസിക്കുന്നത് ഉഗാണ്ടയില്‍ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

ലോകത്തെ 25 ശതമാനം ആളുകള്‍ മിതമായ രീതിയില്‍ ആരോഗ്യപരിപാലനം നടത്തുന്നില്ല എന്നുംറിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യ 117 ആംസ്ഥാനത്താണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel