അഞ്ചുവയസ്സുകാരിയുടെ നൃത്തം കണ്ട് വിധികര്‍ത്താക്കള്‍ ഞെട്ടി: പരിശീലകനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; സാഷ്ടാംഗം നമിച്ച് ശില്‍പ്പാ ഷെട്ടി  – Kairalinewsonline.com
ArtCafe

അഞ്ചുവയസ്സുകാരിയുടെ നൃത്തം കണ്ട് വിധികര്‍ത്താക്കള്‍ ഞെട്ടി: പരിശീലകനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; സാഷ്ടാംഗം നമിച്ച് ശില്‍പ്പാ ഷെട്ടി 

അദ്ദേഹം വരുന്നത് കണ്ട് ശില്‍പ്പാഷെട്ടി ഉള്‍പ്പെടേയുള്ള താരങ്ങള്‍ ഞെട്ടി

കുട്ടിയെ ഡാന്‍സ് പഠിപ്പിച്ച യുവാവിനെ കണ്ടതോടെ കണ്ണീരടക്കാന്‍ പാടുപെട്ടു. ഒരു ഹിന്ദി ചാനല്‍ റിയാലിറ്റി ഷോയിലെ നൃത്തവും കുട്ടിയെ നൃത്തം പരിശീലിപ്പിച്ച നൃത്താദ്ധ്യാപകനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

വൈഷ്ണവി എന്ന അഞ്ചു വയസ്സുകാരിയുടെ അസാധ്യമായ നൃത്തം കണ്ട് അമ്പരന്ന വിധികര്‍ത്താക്കള്‍ക്ക് മറ്റൊരു ഷോക്ക് നല്‍കിയത്, കുട്ടിയെ ഡാന്‍സ് പരിശീലിപ്പിച്ച അധ്യാപകരായിരുന്നു.

അസാമാന്യ പ്രകടനം കണ്ട്, വിധികര്‍ത്താക്കളായ ശില്‍പ്പാഷെട്ടിയും ഗീതാ കപൂറും സ്റ്റേജിലേക്ക് കുട്ടിയെ അഭിനന്ദിക്കുവാനായി കയറി വന്നു. കുട്ടിയെ ഡാന്‍സ് പരിശീലിപ്പിച്ച പരിശീലകനെ അഭിനന്ദിക്കാനായി വിധികര്‍ത്താക്കള്‍ സ്റ്റേജിലേക്ക് വിളിച്ചു.

എന്നാല്‍ സദസില്‍ നിന്നും വേദിയിലേക്ക് അദ്ദേഹം വരുന്നത് കണ്ട് ശില്‍പ്പാഷെട്ടി ഉള്‍പ്പെടേയുള്ള താരങ്ങള്‍ ഞെട്ടി. രണ്ടു കാലുമില്ലാത്ത അദ്ദേഹം മുട്ടില്‍ ഇ‍ഴഞ്ഞാണ് സ്റ്റേജിലേക്ക് വന്നത്. ഇഴഞ്ഞാണ് അദ്ദേഹം സദസിലേക്ക് എത്തിയത്. ഇരു കാലുകളും തളര്‍ന്ന അദ്ദേഹമാണ് വൈഷ്ണവിയെ പരിശീലിപ്പിച്ചത്.

കെെകള്‍ കൊണ്ടാണ് കുട്ടികള്‍ക്ക്ചുവടുകള്‍ പകര്‍ന്നു നല്‍കുന്നതെന്നും രാവും പകലുമെന്നില്ലാതെ കഷ്ട്ടപ്പെട്ടാണ് പരിശീലനം നടത്തുന്നതെന്നും പരിശീലകന്‍ വ്യക്തമാക്കിയപ്പോള്‍
സദസ്സിലും വേജിയിലും ഇരുന്നവരുടെ കണ്ണുകള്‍ നിറഞ്ഞൊ‍ഴുകി.സ്റ്റേജിന്‍റെ നിലത്തിരിക്കുകയായിരുന്ന പരിശീലകനെ സാഷ്ട്രാംങ്കം നമിക്കുകയും ചെയ്തു ശില്‍പ്പാ ഷെട്ടി.
വീഡിയോ കാണാം

അ ചെയ്യുകയും

To Top