ആഘോഷങ്ങള്‍ ഒഴിവാക്കി കലോത്സവം നടത്തും; 17ന് മാന്വല്‍ കമ്മിറ്റി യോഗം; വേദി പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി രവീന്ദ്രനാഥ്

ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി സംസ്ഥാന സ്‌കൂള്‍ മേളകള്‍ നടത്താന്‍ തീരുമാനം.

കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് ഈ മാസം 17ന് ചേരുന്ന മാന്വല്‍ സമതി യോഗം തീരുമാനിക്കും. വേദി, തീയതി എന്നിവയിലും യോഗത്തിലാകും അന്തിമ തീരുമാനം ഉണ്ടാകുക. കുട്ടികളുടെ കഴിവുകള്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം, കായിക മേള, ശാസ്ത്രമേള എന്നിവ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയാണ് കലോത്സവം നടത്തേണ്ടത് എന്നത് ഈ മാസം 17ന് ചേരുന്ന കലോത്സവ മാന്വല്‍ സമിതി യോഗമാകും തീരുമാനിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

നിലവില്‍ ആലപ്പുഴ ജില്ലയാണ് കലോത്സവ വേദി. എന്നാല്‍ പ്രളയബാധിത മേഖലയായത് കൊണ്ട് അവിടുത്തെ സ്ഥിതി പരിശോധിക്കും. 17ന് ചേരുന്ന കലോത്സവ പരിഷ്‌കരണ യോഗത്തിലാകും വേദി, തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമാകുക. കുട്ടികളുടെ കഴിവ് മികച്ച രീതിയില്‍ അവതരിപ്പിക്കാനുള്ള അവസരം സര്‍ക്കാര്‍ സജ്ജമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

പ്രളയബാധിതമേഖലയിലെ കുട്ടികളുടെ പങ്കാളിത്തവും മേളയില്‍ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുകയാണ്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് പകരം അര്‍ധവാര്‍ഷിക പരീക്ഷള്‍ നടത്തും. ക്യൂ.ഐ.പി യോഗത്തിലാകും ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel