കേരളം അഭിമുഖീകരിച്ച നൂറ്റാണ്ടിലെ പ്രളയം ആഗോള അനാസ്ഥയുടെ ഫലം: യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസ്

കേരളം അഭിമുഖീകരിച്ച നൂറ്റാണ്ടിലെ പ്രളയം ആഗോള അനാസ്ഥയുടെ ഫലമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസ്. എല്ലാ നേതാക്കളും ജനങ്ങളുടെയും ലോകത്തിന്‍റെയും ഭാവിയെക്കുറിച്ച് അടിയന്തരമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലാണ് കേരളത്തിലെ പ്രളയത്തെ സംബന്ധിച്ച് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസ് പരാമര്‍ശം നടത്തിയത്.കേരളത്തിലെ പ്രളയം ആഗോള അനാസ്ഥയുടെ അനന്തരഫലമെന്നാണ് അദ്ദേഹം പറഞ്ഞു.

പ്രളയം കാലാവസ്ഥാവ്യതിയാനത്തിന്‍റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് ഗൗരവമുള്ള നിരീക്ഷണങ്ങള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ നടത്തിയത്.

ലോകത്തെല്ലായിടത്തും ഭരണനിര്‍വഹണം നടത്തുന്ന നേതാക്കള്‍ ഈ പ്രളയത്തെയും കാലാവസ്ഥാവ്യതിയാനത്തിന്‍റെ പ്രതിഫലനങ്ങളേയും കാര്യമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്തിന്‍റെയും ജനങ്ങളുടേയും ഭാവി സദാ മുന്നില്‍ക്കണ്ട് വേണം എല്ലാ നേതാക്കളും ഭരണതീരുമാനങ്ങള്‍ കൈക്കൊള്ളാനും നടപ്പിലാക്കാനുമെന്ന മുന്നറിയിപ്പും പ്രകൃതിയുടെ തിരിച്ചടികള്‍ ചൂണ്ടിക്കാട്ടി യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here