”ചേച്ചി, ടൊവിനോയുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി”; പരിഹസിച്ച യുവാവിന് അനു സിത്താരയുടെ മാസ് മറുപടി – Kairalinewsonline.com
ArtCafe

”ചേച്ചി, ടൊവിനോയുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി”; പരിഹസിച്ച യുവാവിന് അനു സിത്താരയുടെ മാസ് മറുപടി

അനു സിത്താരയും നിമിഷ സജയനുമാണ് നായിക വേഷങ്ങളില്‍ എത്തുന്നത്.

ഫേസ്ബുക്ക് കമന്റിലൂടെ പരിഹസിച്ച യുവാവിന് മാസ് മറുപടി നല്‍കി നടി അനു സിത്താര.

ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു യുവാവിന്റെ പരിഹാസം. ”ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി”യെന്നായിരുന്നു കമന്റ്.

തുടര്‍ന്നാണ് അനുവിന്റെ മറുപടി എത്തിയത്.

പുതിയ സിനിമയായ ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ പോസ്റ്റര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ‘ഇത്രയും ഗ്യാപ്പ് മതിയോ’ എന്ന് ചോദിച്ചായിരുന്നു അനുവിന്റെ മറുപടി.

മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവിനോയാണ് നായകന്‍. അനു സിത്താരയും നിമിഷ സജയനുമാണ് നായിക വേഷങ്ങളില്‍ എത്തുന്നത്.

To Top