വിവാഹം ക‍ഴിഞ്ഞ് നാല് വര്‍ഷം; ഭര്‍ത്താവിനെക്കുറിച്ച് അറിഞ്ഞ കാര്യങ്ങളില്‍ ഞെട്ടി വീട്ടമ്മ; മക്കളെയും അമ്മയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

വിവാഹം ക‍ഴിഞ്ഞ് നാല് വര്‍ഷം ക‍ഴിഞ്ഞപ്പോ‍ള്‍ ഭര്‍ത്താവിനെക്കുറിച്ച് അറിഞ്ഞ കാര്യങ്ങളില്‍ ഞെട്ടി വീട്ടമ്മ. മക്കളെയും അമ്മയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.

ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 2014 ല്‍ ആയിരുന്നു ആന്‍റണിയുടെയും മാരായുടെയും കല്യാണം കഴിഞ്ഞത്. വർഷങ്ങൾക്ക് ശേഷമാണ് ഭാര്യ ആ സത്യം തിരിച്ചറിഞ്ഞത് ഭര്‍ത്താവിന് തന്നേക്കാള്‍ പതിനെട്ട് വയസ് കുറവാണെന്ന്.

ഇത് മനസിലായ വീട്ടമ്മ മക്കളെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു. അയല്‍വാസികളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചത്.

ഞായറാഴ്ചയായിരുന്നു ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മാരായുടെ അമ്മയും കുഞ്ഞുങ്ങളും ഒരു മുറിയില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയത്. മാരാ മറ്റൊരു മുറിയില്‍ ആത്മഹത്യ നിലയിലുമായിരുന്നു.

മാരായും ആന്റണിയും നല്ല ബന്ധത്തില്‍ ആയിരുന്നുവെന്നാണ് അയല്‍വാസികള്‍ വിലയിരുത്തുന്നത്. നാല്‍പ്പത്തിയേഴുകാരിയാണ് മാരാ ഹാര്‍വേ. മൂന്നു വയസും രണ്ട് വയസു പ്രായവുമുള്ള ഇരട്ട പെണ്‍കുട്ടികളെയും എഴുപത്തിനാലുകാരിയായ അമ്മയേയുമാണ് കൊലപ്പെടുത്തിയത്.

പെര്‍ത്തിലുള്ള ബെഡ്ഫോര്‍‍ഡിലുള്ള വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.. തന്നേക്കാള്‍ പതിനെട്ട് വയസു കുറഞ്ഞ ആന്റണി ഹാര്‍വേയെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു മാരാ. ഇതില്‍ മനംനൊന്താണ് ആത്മഹത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News