‘ജീവിതത്തില്‍ ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുത്’; അന്ന് അക്ഷയ് കുമാര്‍ എന്നോട് ആവശ്യപ്പെട്ടത് അതാണ് – Kairalinewsonline.com
ArtCafe

‘ജീവിതത്തില്‍ ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുത്’; അന്ന് അക്ഷയ് കുമാര്‍ എന്നോട് ആവശ്യപ്പെട്ടത് അതാണ്

ജീവിതത്തില്‍ ഇനി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് അക്ഷയ്കുമാര്‍ തന്നോട് പറഞ്ഞെന്നും , ഈ രണ്ടു കാര്യങ്ങളിലും താന്‍ വളരെ മോശമായിരുന്നെന്നും ട്വിങ്കില്‍ ഖന്ന.

അക്ഷയ് എന്നെ വിലക്കിയതില്‍ ഒരു കാര്യം അഭിനയമായിരുന്നു. അത് ശരിയായിരുന്നു, എന്‍റെ അഭിനയം വളരെ മോശമായിരുന്നു. മറ്റൊരു കാര്യം കണ്ണാടിക്ക് മുന്നില്‍ നിന്നു കൊണ്ട് കോമഡി സീനുകള്‍ അഭിനയിച്ചു നോക്കുന്നതാണ്.

അക്ഷയ് കുമാറുമായുള്ള വിവാഹ ശേഷം ഈ രണ്ടു കാര്യങ്ങളും താന്‍ ആവര്‍ത്തിച്ചിട്ടില്ലെന്നും പറയുന്നു ബോളീവുഡ് നായിക ട്വിങ്കില്‍ ഖന്ന.

രണ്ട് കാര്യങ്ങളിലാണ് അക്ഷയ് എന്നെ വിലക്കിയത്, അതിൽ രണ്ടിലും ഞാൻ മോശമായിരുന്നു: ട്വിങ്കിള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്റെ ഭാര്യ കൂടിയായ ട്വിങ്കിള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ബാദ്ഷാബര്‍സാത്, മേള, ജോഡി നമ്പര്‍ വണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം, വിവാഹശേഷം സിനിമയും അഭിനയവും ഉപേക്ഷിക്കുകയായിരുന്നു.

‘പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ് എന്ന പുതിയ ചിത്രത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച് സംസാരിക്കവേയാണ് ട്വിങ്കിളിന്‍ർറെ വെളിപ്പെടുത്തല്‍.

To Top