ബഹ്റൈനിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ

ബഹ്റൈനിൽ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.  ഷംലി പന്തയിലിനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശൂർ ജില്ലയിലെ പറപ്പൂർ അന്നനട സ്വദേശിയാണ് ഷംലി. കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ ബഹ്റൈനിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ എണ്ണം ഇതോടെ ആറായി.

മുഹറഖിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഷംലി രണ്ടു ദിവസമായി ജോലിക്കെത്താത്തതിനാല്‍ സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിനെ തുടര്‍ന്നാണ് ഷംലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനാല്‍ താമസസ്ഥലത്ത് പോയി അന്വേഷിക്കുകയായിരുന്നു. വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണെട്ടിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച ഷംലിയെ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here