ചങ്കല്ല, ചങ്കിടിപ്പാണ് മലയാളികള്‍; മ​ല​യാ​ളി​ക​ൾ​ക്ക് മ​സ്​​ക​റ്റ്​ പൊ​ലീ​സി​ന്‍റെ ആദരം – Kairalinewsonline.com
Kerala

ചങ്കല്ല, ചങ്കിടിപ്പാണ് മലയാളികള്‍; മ​ല​യാ​ളി​ക​ൾ​ക്ക് മ​സ്​​ക​റ്റ്​ പൊ​ലീ​സി​ന്‍റെ ആദരം

​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്വി​റ്റ​റി​ലൂടെയാണ് ഇക്കാര്യം അറിയിച്ചത്

മലയാളികള്‍ക്ക് മസ്ക്കറ്റ് പൊലീസിന്‍റെ ആദരം. മോഷണശ്രമം തടഞ്ഞ് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികളായ പ്രവാസികള്‍ക്ക് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ ആ​ദ​രം. മ​ക്ക ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രായ മലയാളികളെയാണ് പൊലീസ് ആദരിച്ചത്.

ക​ണ്ണൂ​ർ സ്വ​ദേ​ശി റ​യീസ്, ക​ണ്ണൂ​ർ തി​ല്ലങ്കേരി സ്വ​ദേ​ശി നൗ​ഷാ​ദ്, കോ​ഴി​ക്കോ​ട്​ വ​ട​ക​ര സ്വ​ദേ​ശി ​രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ്​ ആ​ദ​രി​ച്ച​ത്. മോഷണത്തിനെത്തിയവരില്‍ ഒരാളെ പിടികൂടുകയും, മറ്റുള്ളവരെ പിടികൂടാന്‍ സഹായിക്കുകയും ചെയ്തത്, ഇവരായിരുന്നു.കു​റ്റ​കൃ​ത്യം ത​ട​യു​ന്ന​തി​ന്​ പ​ങ്കു​വ​ഹി​ച്ച​തി​നാ​ണ്​ ഇ​വ​രെ ആ​ദ​രി​ച്ച​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ചയാണ്, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റില്‍ മോഷണശ്രമം നടന്നത്. പ്രധാന വാതിലിന്‍റെ പൂട്ട് തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അകത്തു കടക്കുകയായിരുന്നു. പി​റ്റേ​ദി​വ​സ​ത്തേ​ക്ക്​ സാ​ധ​ന​ങ്ങ​ൾ ഒ​രു​ക്കി​വെ​ക്കു​ന്ന ഡ്യൂ​ട്ടി​യാ​യി​രുന്ന റ​യീസ്, നൗ​ഷാ​ദ്, ​രാ​ജേ​ഷ് എന്നിവര്‍.

ഇവരെ കണ്ടതോടെ മോഷ്ടാക്കള്‍ മു​ൻ​വ​ശ​ത്തെ വാ​തി​ലീലൂടെ ചി​ല്ല്​ പൊ​ട്ടി​ച്ച്​​ ചാ​ടി​യോ​ടി. പിന്തുടര്‍ന്നോടി പ്ര​തി​ക​ളി​ൽ പിടികൂടുകയായിരുന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ എ​ത്തി പ്രതികളെ അറസ്റ്റ് ചെയ്തു.

To Top