പ്രളയക്കെടുതി; സംസ്ഥാനത്തിന് നഷ്ടം 40,000 കോടിയെന്ന് മന്ത്രി ഇപി ജയരാജന്‍

പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 40,000 കോടി രൂപയുടെ നാശനഷ്ടമെന്ന് മന്ത്രി ഇ.പി ജയരാജന്‍.

പരമാവധി സഹായമാവശ്യപ്പെട്ടുള്ള സംസ്ഥാനത്തിന്റെ നിവേദനം നാളെ കേന്ദ്രത്തിന് നല്‍കും. യഥാര്‍ത്ഥ അവകാശികളുടെ കൈയ്യില്‍ തന്നെ സഹായ തുക എത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം മൂലം സംസ്ഥാനത്ത് 40,000 കോടിയുടെ നഷ്ടമാണുണ്ടായത്. ഇതുവരെയുളള ഏകദേശ കണക്കാണിത്. ഇനിയും ഇത് ഉയരും. നഷ്ടങ്ങളെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള നിവേദനം ഇന്ന് തയ്യാറാകും. നാളെ കേന്ദ്രത്തിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയബാധിതരില്‍ 5.10 ലക്ഷം പേര്‍ക്ക് 10000 രൂപയുടെ അടിയന്തര സഹായം നല്‍കി. കുടുംബശ്രീ മുഖേനയുള്ള ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ ഈ മാസം 25 മുതല്‍ ആരംഭിക്കും.

വിദ്യാലയങ്ങള്‍വഴിയുള്ള ധനസമാഹരണത്തില്‍ രണ്ടായിരം വിദ്യാലയങ്ങളില്‍ നിന്നും 2.05 കോടിരൂപ ശേഖരിച്ചു. യഥാര്‍ത്ഥ അവകാശികളുടെ കൈയ്യില്‍ തന്നെ സഹായ തുക എത്തുമെന്നും മന്ത്രി പറഞ്ഞു.

ലോക ബാങ്ക്, എ.ഡി.ബി., ഐ.എഫ്.സി. എന്നീ അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഈ മാസം 21 ന് ലഭിച്ച ശേഷമെ സഹായം സംബന്ധിച്ച തീരുമാനമുണ്ടാകു.

പ്രളയക്കെടുതിയില്‍ 122 ക്യാമ്പുകളിലായി 1498 കുടുംബങ്ങളിലെ 4857 പേരാണ് ഇനി ശേഷിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഇതിനോടകം 6.89 ലക്ഷം വീടുകളും 3.15 ലക്ഷം കിണറുകളും വൃത്തിയാക്കി.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News