ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്; അന്വേഷണപുരോഗതി രേഖകള്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ അന്വേഷണപുരോഗതി സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലമായി ഹൈക്കോടതിയില്‍ നല്‍കും.

ബിഷപ്പിനോട് ഈ മാസം 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ക‍ഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. പരാതിക്കാരിയുടെയും ബിഷപ്പിന്‍റെയും സാക്ഷികളുടെയും മൊ‍ഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് അറിയിച്ചിട്ടും അറസ്റ്റ് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടകുളം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുന്നത്.

അന്വേഷണ പുരോഗതി സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കേസിലെ നിര്‍ണായകമായ തെളിവുകള്‍ സംബന്ധിച്ചെല്ലാം തുറന്ന കോടതിയില്‍ വ്യക്തമാക്കില്ല. പകരം അവ രേഖാമൂലം കോടതിയില്‍ സമര്‍പ്പിക്കുകയായിരിക്കും ചെയ്യുക.

ക‍ഴിഞ്ഞ ദിവസം ഐജി വിജയ് സാക്കറെയുടെ വസതിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കേസിലെ മു‍ഴുവന്‍ രേഖകളും തെളിവുകളും പരിശോധിച്ചിരുന്നു. 2014-16 വര്‍ഷങ്ങളില്‍ നടന്ന കേസായതിനാല്‍ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുടെ അഭാവമുണ്ടെന്ന് ഐജി വിജയ് സാക്കറെ വ്യക്തമാക്കിയിട്ടുണ്ട്.

കന്യാസ്ത്രീയുടെ രഹസ്യമൊ‍ഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് നേരത്തേ ഹൈക്കോടതിയില്‍ അറിയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു.

പരാതിക്കാരന്‍റയും സാക്ഷികളുടെയും ബിഷപ്പിന്‍റെയും മൊ‍ഴികളില്‍ വൈരുദ്ധ്യമുണ്ട്. ഇവയെല്ലാം ഇന്ന് ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കും. ഈ മാസം 19ന് കേരളത്തിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കി ക‍ഴിഞ്ഞു.

കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ തുടര്‍ നടപടികളിലേക്ക് പോകാന്‍ ക‍ഴിയൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News