സാഫ് കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ ഫൈനലിൽ – Kairalinewsonline.com
Cricket

സാഫ് കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ ഫൈനലിൽ

മനവീർ സിങ് ആണ് ഗോൾ നേടിയത്

സാഫ് കപ്പിൽ പാകിസ്താനെ തകർത്തു ഇന്ത്യ ഫൈനലിൽ കടന്നു. ഒന്നിനെതിരെമൂന്നു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ഗോളരഹിതമായ ഒന്നാംപകുതിക് ശേഷം രണ്ടാം പകുതിയിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ഗോൾ കണ്ടെത്തി.

മനവീർ സിങ് ആണ് ഗോൾ നേടിയത്. 69ആം മിനിറ്റിൽ മനവീർ രണ്ടാം ഗോളും കണ്ടെത്തി. മനവീറിന് പകരക്കാരനായി വന്ന പാസി മൂന്നാം ഗോളും നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്തപ്പോൾ രണ്ട്‌ റെഡ് കാര്ഡുകളാണ് കളിയിൽ കണ്ടത്. 15ന് നടക്കുന്ന ഫൈനലിൽ മലിദ്വീപാണ് ഇന്ത്യയുടെ എതിരാളികൾ.

To Top