സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വർധനവ്; പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിപ്പിച്ചത്

സംസ്ഥാനത്ത് ഇന്നും പെട്രോളിന്‍റെയും ഡീസലിന്‍റേയും വില വർദ്ധിപ്പിച്ചു.പെട്രോളിന് 13 പൈസയും ഡീസലിന് 11പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ കടന്നു.

തുടർച്ചയായ 45-ാം ദിവസവും രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റേയും വില വർദ്ധിപ്പിച്ചു. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെയാണ് കേന്ദ്രം സർക്കാർ ഈ നടപടിയുമായി മുന്നോട്ട് പോകുന്നത്.

പെട്രോളിന് 13 പൈസയും ഡീസലിന് 11പൈസയുമാണ് ഇന്നലെ അർദ്ധരാത്രിയോടെ വർദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.32 രൂപയും ഡീസലിന് 78 .25 രൂപയുമാണ് ഇന്നത്തെവില.

നഗരത്തിന് പുരത്ത് പെട്രോളിന്‍റെ വില 85 കടന്നു.കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.99 രൂപയും ഡീസലിന് ഡീസലിന് 76.99 രൂപയുമാണ്.കോഴിക്കോട് പെട്രോളിന് 83.24 രൂപയും ഡീസലിന് 77 .26 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യന്തര വിപണിയിൽ എണ്ണവില ബാരലിന് 80 രൂപയാണ് എന്നാൽ എണ്ണവില ബാരലിന് 140 കടന്നപ്പോൾ പോലും ഇത്രയും വില വർദ്ധിച്ചിട്ടില്ല.പെട്രോൾ ഡീസൽ വില വർദ്ധനവ് രാജ്യത്തെ ജനങ്ങളെ ആകെ ബാധിച്ചിരിക്കയാണ്.

കാർഷികമേഖലയേയും മത്സ്യതൊ‍ഴിലാളികളേയും വല്ലാതെ വലച്ചു. വിപണികളിലേക്ക് പച്ചക്കറികളും മറ്റും എത്തുന്നത് പകുതിയായി കുറഞ്ഞു. എത്തുന്നതിന് അവശ്യവസ്ഥുക്കൾക്ക് ഇരട്ടി വിലകൊടുക്കേണ്ടി വരുന്നു.

അതേസമയം വിലവർദ്ധിപ്പിക്കുന്നത് ശൗചാലയങ്ങൾ പണിയാനും രാജ്യത്തിന്‍റെ വികസനത്തിനും വേണ്ടിയാണെന്ന വിചിത്രവാദം തന്നെയാണ് കേന്ദ്രസർക്കാരിനും സംസ്ഥാനത്തെ ബി ജെ പിയുടെ സമുന്നതരായ നേതാക്കൾക്കുമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News