ഐഎസ്ആർഒ ചാരക്കേസ്; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട നമ്പി നാരായണന്‍റെ ഹര്‍ജിയില്‍ വിധി ഇന്ന് 

ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹര്ജിയിൽ സുപ്രീം കോടതി വിധി ഇന്ന്. നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കണമെന്നുമാണ് നമ്പി നാരായണന്റെ ആവശ്യം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. 1994ൽ കോളിളക്കം സൃഷ്ടിച്ച ചാരക്കേസിൽ തന്നെ കുടുക്കിയവർക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് നമ്പി നാരായണന്റെ ഹർജി.

അന്വേഷണ ഉദ്യോഗസ്ഥർ ആയ സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയൻ എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തിയതിനാൽ നടപടി വേണമെന്നാണ് ആവശ്യം. നടപടി വേണ്ടെന്ന് 2012ൽ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിവിഷൻ ബഞ്ച് സർക്കാർ നടപടി ശരിവയ്ക്കുകായിരുന്നു.

തുടർന്ന് നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി.കേസിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. നമ്പി നാരായണന് 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.

വിധി നമ്പി നാരായണന് അനുകൂലമാവുകയാണെങ്കിൽ നഷ്ടപരിഹാരം അനുവദിക്കുക, ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിടുക, അവരിൽ നിന്ന് തുക ഈടാക്കുക തുടങ്ങിയ സാധ്യതകളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News