ലൈംഗിക പീഡന ആരോപണം:അമേരിക്കയില്‍ ബിഷപ്പ് രാജിവെച്ചു – Kairalinewsonline.com
DontMiss

ലൈംഗിക പീഡന ആരോപണം:അമേരിക്കയില്‍ ബിഷപ്പ് രാജിവെച്ചു

ലെെംഗികാരോപണ വിഷയത്തില്‍ അന്വേഷണം നടത്താന്‍, പോപ്പ് ഉത്തരവിട്ടു

വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ബിഷപ്പ് രാജി വെച്ചു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡെന്ന വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പാണ് രാജിവെച്ചത്. ലെെംഗികാരോപണ വിഷയത്തില്‍ അന്വേഷണം നടത്താന്‍, പോപ്പ് ഉത്തരവിട്ടു.

അന്വേഷണത്തിനായി ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചിട്ടുണ്ട്. 2007ലും 2012 ലും ഇയാള്‍ക്കെതിരെ ലെെംഗികാരോപണം ഉയര്‍ന്നിരുന്നു. 2007ല്‍ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

പിന്നീട് 2012ല്‍ ബിഷപ്പിന്‍റെ തന്നെ മേല്‍ നോട്ടത്തിലുള്ള വിദ്യാലയത്തിലെ കുട്ടികളെയും ലെെംഗികമായി ഉപയോഗിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് രാജി. രാജി സ്വീകരിച്ചതായി മാര്‍പാപ്പ വ്യക്തമാക്കി.

To Top