ചാരക്കേസിന് പിന്നില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍; കരുണാകരനെ കുടുക്കാന്‍ നമ്പി നാരായണനെ കരുവാക്കി; ഗൂഢാലോചന തെളിയണമെന്ന് പത്മജ വേണുഗോപാല്‍ – Kairalinewsonline.com
Kerala

ചാരക്കേസിന് പിന്നില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍; കരുണാകരനെ കുടുക്കാന്‍ നമ്പി നാരായണനെ കരുവാക്കി; ഗൂഢാലോചന തെളിയണമെന്ന് പത്മജ വേണുഗോപാല്‍

കരുണാകരനെതിരെയുള്ള ചട്ടുകമായി ഉദ്യോഗസ്ഥര്‍ മാറി.

ചാരക്കേസിന് പിന്നില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍; കരുണാകരനെ കുടുക്കാന്‍ നമ്പി നാരായണനെ കരുവാക്കി; ഗൂഢാലോചന തെളിയണമെന്ന് പത്മജ വേണുഗോപാല്‍

കെ കരുണാകരനെ ചതിച്ച നേതാക്കള്‍ക്കുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. 5 നേതാക്കളാണ് ചാര കേസിന് പിന്നില്‍. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷട്രീയത്തിന്റെ സ്യഷ്ടിയാണ് ചാര കേസ്. കരുണാകരനെതിരെയുള്ള ചട്ടുകമായി ഉദ്യോഗസ്ഥര്‍ മാറി.

കരുണാകരനെ കുടുക്കാന്‍ നമ്പിയെ കരുവാക്കി. തന്റെ അച്ഛന് നീതി കിട്ടണം.ഗൂഢാലോചന പുറത്തുവരണം. ഇതിനായി ജുഡിഷ്യല്‍ കമീഷന്റെ മുന്നില്‍ എല്ലാം തുറന്നു പറയും. രാഷട്രീയമായി കരുണാകരനെ തകര്‍ത്തെറിയുകയായിരുന്നു കേസിന്റെ ലക്ഷ്യം.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. കരുണാകരനെ ചതിച്ച നേതാക്കള്‍ ഉന്നത സ്ഥാനങ്ങളില്‍ തുടരുന്നു. ആരൊക്കെയാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കൊച്ചു കുട്ടിക്കും അറിയാം; പത്മജ പറഞ്ഞു.

To Top