പ്രളയക്കെടുതി; കേന്ദ്ര സര്‍ക്കാരിന്‍റെ ഉടക്ക്; കേരളത്തെ സഹായിക്കുന്നതില്‍ നിന്ന് തായ്‌ലണ്ട് പിന്മാറുന്നു

പ്രളയദുരിതത്തിൽ തകർന്ന കേരളത്തെ സഹായിക്കാനെത്തുന്ന വിദേശരാജ്യങ്ങൾക്ക്‌ മുന്നിൽ ഉടക്ക്‌ ന്യായങ്ങളുമായി വീണ്ടും കേന്ദ്രസർക്കാർ. തായ്‌ലണ്ടിൽനിന്നുള്ള സഹായം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിയെ വിമർശിച്ച്‌ രംഗത്തെത്തിയത്‌ ഇന്ത്യയിലെ തായ്‌ലണ്ട്‌ അംബാസിഡർ ചുടിന്റോൺ ഗോങ്സാക്കിടിയാണ്‌.

കേന്ദ്രത്തിന്റെ ഉടക്ക്‌ നയംമൂലം സഹായിക്കാനുള്ള ഉദ്യമത്തിൽനിന്നും പിൻമാറുന്നുവെന്നാണ്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തത്‌.

‘‘ആദ്യം തായ്‌സർക്കാറിൽ നിന്നും സർക്കാർ വഴി സഹായം എത്തിക്കാൻ ശ്രമിച്ചു. അത് പറ്റില്ല എന്ന് പറഞ്ഞു. പിന്നീട്‌ തായ് ബിസിനസുകൾ വഴി സർക്കാരിലേക്ക് സഹായം എത്തിക്കാൻ ശ്രമിച്ചു, അതിൽ നിന്ന് സ്ഥാനപതി മാറി നിൽക്കണം എന്ന് പറഞ്ഞു.

ഇന്ത്യയിലെ തായ് കമ്പനികളോട് തനിയെ മുന്നോട്ട് പോകുവാൻ നിർദേശിച്ചു ഞാൻ പിൻവാങ്ങുന്നു’’ എന്നാണ്‌ സ്ഥാനപതിയുടെ ട്വീറ്റ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News