ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം നേടിയ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസെടുക്കാന്‍ തയ്യാറാവാതെ പൊലീസ് – Kairalinewsonline.com
Featured

ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം നേടിയ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസെടുക്കാന്‍ തയ്യാറാവാതെ പൊലീസ്

പൊലീസിന്‍റെ ഈ സമീപനം ഹൃദയം തകര്‍ത്തതായി മാതാപിതാക്കള്‍ പറയുന്നു

സിബിഎസ്ഇ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം നേടിയ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലാണ് ഈ നിഷ്ഠൂര സംഭവം നടന്നത്.

ഹരിയാനയിലെ രണ്ടാംവര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് ഒരുകൂട്ടം മനുഷ്യമൃഗങ്ങള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ കുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്.

സിബിഎസ്ഇ പരീക്ഷയില്‍ ഉന്നതവിജയം സ്വന്തമാക്കിയ കുട്ടി രാഷ്ട്രപതിയുടെ പുരസ്കാരത്തിനും അര്‍ഹയായിരുന്നു.രണ്ടാംവര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കോച്ചിംഗ് സെന്‍റലിലേക്ക് പോകുംവ‍ഴി ഹരിയാനയിലെ രേവരിക്കു സമീപത്തു നിന്നാണ് മൂന്നംഗസംഘം കാറില്‍ വലിച്ചുകയറ്റി തട്ടിക്കൊണ്ടുപോയത്.

ബോധരഹിതയാകുംവരെ ഈ കുരുന്നിനെ പീഡനത്തിനിരയാക്കി പിന്നീട് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു.ഏറ്റവും വേദനാജനകമായ മറ്റൊരു സംഭവം പരാതിയുമായി സ്റ്റേഷനില്‍ എത്തിയ മാതാപിതാക്കളെ പൊലീസ് കേസെടുക്കാന്‍പോലും തയ്യാറാകാതെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് ഓടിക്കുകയായിരുന്നുവെന്നതാണ്.

പൊലീസിന്‍റെ ഈ സമീപനം ഹൃദയം തകര്‍ത്തതായി മാതാപിതാക്കള്‍ പറയുന്നു.തന്‍റെ ഗ്രമത്തിലുള്ളവര്‍ തന്നെയാണ് തന്നോടീ ക്രൂരത ചെയ്തതെന്ന് പെണ്‍കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.

To Top