മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് റസീപ്റ്റുകള്‍ ഇനി മുതല്‍ വാട്സ് ആപ്പിലും ലഭിക്കും – Kairalinewsonline.com
DontMiss

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് റസീപ്റ്റുകള്‍ ഇനി മുതല്‍ വാട്സ് ആപ്പിലും ലഭിക്കും

പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ 88600600 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് ‘hi’ എന്നൊരു മെസ്സേജ് അയക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്കുള്ള റസീപ്റ്റ് ഇനി മുതല്‍ വാട്സ്ആപ്പിലും ലഭിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവർക്ക് രസീത് ഇനി വാട്ട്സാപ്പിലൂടെയും ലഭിക്കുന്ന സംവിധാനം തയ്യാർ.

ഓൺലൈൻവഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാൻസ്ഫർ, ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ, ക്യുആർകോഡ്, മൊബൈൽ വാലറ്റ്, വിബിഎ, മൊബൈൽ ബാങ്കിങ് എന്നിവ വഴി പണം അയച്ചവർക്ക് ഈ സേവനം വഴി രസീത് ലഭ്യമാവും.

പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ 88600600 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് ‘hi’ എന്നൊരു മെസ്സേജ് അയക്കുക. തുടർന്ന് ലഭിക്കുന്ന നിർദേശം അനുസരിച്ചു ഇടപാട് വിവരങ്ങൾ കൈമാറുക. ബാങ്കുമായി വിവരങ്ങൾ ഒത്തുനോക്കിയതിനു ശേഷം നിങ്ങൾക്ക് രസീതിന്‍റെ സോഫ്റ്റ് കോപ്പി വാട്ട്സാപ്പിൽ ലഭിക്കും.

മുഖ്യമന്ത്രി ഫെയ്സ്ബുക്ക് വ‍ഴിയാണ് ദുരിതാശ്വാസനിധി നല്‍കുന്നവര്‍ക്ക് പുതിയ രീതിയില്‍ റസീപ്റ്റ് നല്‍കുന്നതിനുള്ള സംവിധാനത്തെ കുറിച്ച് പറഞ്ഞത്.

To Top