എെഎസ്ആര്‍ഒ ചാരക്കേസ്: സുപ്രീം കോടതി വിധി പഠിച്ച് നിയമാനുസൃത നടപടികള്‍ കൈക്കൊള്ളും: മന്ത്രി ഇപി ജയരാജന്‍

എെഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ വിധി പഠിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടി കൈക്കൊെള്ളുമെന്ന് മന്ത്രി ഇപി ജയരാജന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിലെ ഗൂഡാലോചന അന്വേഷിക്കാനുള്ള സുപ്രീം കോടതി വിധിയെയും സ്വാഗതം ചെയ്യുന്നും. സര്‍ക്കാര്‍ നമ്പി നാരായണനെതിരായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.

കേസ് കരുണാകരനെ പുറത്താക്കാന്‍ അവര്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്ന് വന്ന കേസാണിതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

യഥാര്‍ത്തത്തില്‍ കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാരം നമ്പിനാരായണന് നല്‍കേണ്ടത് കെപിസിസിയും കെപിസിസി അധ്യക്ഷനുമാണെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിത വേഗത്തിലാണ് നടക്കുന്നത്. പ്രളയ ബാധിത മേഖലയിലെ 99 ശതമാനം വീടുകളും വൃത്തിയാക്കിക‍ഴിഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 1236 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണ പരുപാടികള്‍ നടക്കുന്നുണ്ട് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടാവുന്നത്.

സംസ്ഥാനത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു തദ്ദേശ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ ഈ പ്രവര്‍ത്തനം നടത്തുന്നുണ്ട്. 40000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്താകെ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ലഭിക്കുന്ന ദുരിതാശ്വാസ തുകയ്ക്ക് ആവശ്യമായ നിവേദനം കേന്ദ്രത്തിന് നല്‍കിക്ക‍ഴിഞ്ഞു.

മുഖ്യമന്ത്രി ആരോഗ്യവാനായിത്തന്നെ സംസ്ഥാനത്തെ ഭരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ അഭാവത്തിലും ഭരണ കാര്യങ്ങളിലോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലോ തീരുമാനങ്ങളെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News