എെഎസ്ആര്‍ഒ ചാരക്കേസ്: വിധി പരിശോധിച്ച് നിയമാനുസൃതമായ നടപടി കൈക്കൊള്ളും; സുപ്രീം കോടതി പ്രഖ്യാപിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നു: ഇപി ജയരാജന്‍ – Kairalinewsonline.com
FLASH

എെഎസ്ആര്‍ഒ ചാരക്കേസ്: വിധി പരിശോധിച്ച് നിയമാനുസൃതമായ നടപടി കൈക്കൊള്ളും; സുപ്രീം കോടതി പ്രഖ്യാപിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നു: ഇപി ജയരാജന്‍

എല്ലാ ജില്ലകളിലും മന്ത്രിമാര്‍ പങ്കെടുത്തുകൊണ്ട് ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്.

സംസ്ഥാനത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു തദ്ദേശ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ ഈ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 1236 കോടി രൂപ ചിലവ‍ഴിച്ചു. സംസ്ഥാനത്ത് 40000 കോടിയുടെ നാശനഷ്ടം.

കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ലഭിക്കുന്ന ദുരിതാശ്വാസ തുകയ്ക്ക് ആവശ്യമായ നിവേദനം നല്‍കിക്ക‍ഴിഞ്ഞു.

എെഎസ്ആര്‍ഒ ചാരക്കേസ് വിധി പരിശോധിച്ച് നിയമാനുസൃതമായ നടപടി കൈക്കൊള്ളും.

സുപ്രീം കോടതി പ്രഖ്യാപിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നു.

നമ്പിനാരായണനെതിരായ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ല.

നമ്പിനാരായണന് കോടതി വിധിച്ച നഷ്ട പരിഹാരം യഥാര്‍ഥത്തില്‍ കെപിസിസിയും കെപിസിസി അധ്യക്ഷനം നല്‍കേണ്ടതാണ്.

കരുണാകരനെ പുറത്താക്കാന്‍ കൊണ്ടുവന്ന കേസാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഭാവത്തിലും തീരുമാനങ്ങളെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ല.

To Top