ജല സുരക്ഷ എന്ന ഉത്തരവാദിത്തം സമൂഹം ഏറ്റെടുത്തല്‍ മാത്രമേ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ക‍ഴിയൂ; പ്രളയാനന്തരം നദികളില്‍ ജലനിരപ്പ് താഴുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചതായി മന്ത്രി മാത്യു ടി തോമസ്

പ്രളയാനന്തരം നദികളില്‍ ജലനിരപ്പ് താഴുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചതായി മന്ത്രി മാത്യു ടി തോമസ്. ജല സുരക്ഷ എന്ന ഉത്തരവാദിത്തം സമൂഹം ഏറ്റെടുത്തല്‍ മാത്രമേ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.

പ്രളയം സംബന്ധിച്ച് കോഴിക്കോട് സി ഡബ്ല്യൂ ആര്‍ ഡി എം ല്‍ നടന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി.

പ്രളയത്തിന്റെ കാരണങ്ങള്‍, മുന്‍ കരുതലുകള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവ കോഴിക്കോട് സി ഡബ്യു ആര്‍ ഡി എം ലെ ശില്‍പ്പശാലയില്‍ ചര്‍ച്ചയായി. പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് താഴുന്നത് വരള്‍ച്ചയുടെ സൂചനയാണെന്ന റിപ്പോര്‍ട്ടുകളെ അവഗണിക്കാനാകില്ല.

ജല ദൗര്‍ബല്യത്തിന്റെ കാര്യം ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇത്തവണ കൂടുതല്‍ മഴകിട്ടിയതിനാല്‍ ജലസുരക്ഷ ഏറ്റെടുക്കേണ്ടതില്ല എന്ന ധാരണ പാടില്ല. ഈ ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു

ജലവിതാനം താഴുന്നത് സംബന്ധിച്ച് സി ഡബ്ല്യു ആര്‍ ഡി എം വസ്തുതാ പഠനം നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലും കേരളത്തിലെ ഭൂവിനിയോഗവും പ്രളയ തീവ്രത വര്‍ധിപ്പിക്കുന്നതിന് കാരണമായതായി ശില്‍പ്പശാലയില്‍ പ്രബന്ധമവതരിപ്പിച്ച ബോബെ ഐ ഐ ഐടിയിലെ സാസ്ത്രഞ്ജന്‍ ഡോ. ടി ഐ എല്‍ദോ പറഞ്ഞു.

ഡാം തുറന്നത് പ്രളയത്തിന് കാരണമായിട്ടില്ലെന്നും ഡാം മാനേജ്‌മെന്റ് നല്ലനിലയിലാണ് നടന്നതെന്നും അഭിപ്രായമുയര്‍ന്നു. ഐ ഐ ടി മദ്രാസിലെ ഡോക്ടര്‍ കെ പി സുധീര്‍, റൂര്‍ഖി ജമ്മു സെന്ററിലെ ഡോക്ടര്‍ എം കെ ഗോയല്‍ എന്നിവരും പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു.

സി ഡബ്യു ആര്‍ ഡി എമ്മില്‍ നടന്ന ചര്‍ച്ചക്ക് ശേഷം ഉരുതിരിയുന്ന ആശയങ്ങള്‍ സംസ്ഥാനസര്‍്ക്കാരിന് സമ ര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News