കേരള പൊലീസ് അസോസിയേഷന്‍ ഭാരവാഹികളായി ടിഎസ് ബിജുവിനെയും പി ജി അനിൽകുമാറിനേയും തിരഞ്ഞെടുത്തു – Kairalinewsonline.com
DontMiss

കേരള പൊലീസ് അസോസിയേഷന്‍ ഭാരവാഹികളായി ടിഎസ് ബിജുവിനെയും പി ജി അനിൽകുമാറിനേയും തിരഞ്ഞെടുത്തു

327 സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സെപ്തംബർ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനും തീരുമാനിച്ചു

കേരള പൊലീസ് അസോസിയേഷൻ 2018-20 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ഹാളിൽ വച്ച് നടന്നു.

സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്‍റായി ടി എസ് ബൈജുവിനേയും വൈസ് പ്രസിഡന്‍റായി സണ്ണി ജോസഫിനേയും ജനറൽ സെക്രട്ടറിയായി ശ്രീ. പി ജി അനിൽകുമാറിനേയും തിരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറിയായി കെ ഐ മാർട്ടിനും, ട്രഷററായി എസ് ഷൈജുവും തെരഞ്ഞെടുക്കപ്പെട്ടു,37അംഗ സംസ്ഥാന നിർവ്വാഹക സമിതിയേയും തെരഞ്ഞെടുത്തു.

327 സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സെപ്തംബർ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനും തീരുമാനിച്ചു.

To Top