ചുട്ട മീന്‍ ക‍ഴിക്കൂ; ഓര്‍മ്മശക്തി കൂട്ടൂ

ഭക്ഷണത്തില്‍ മീന്‍ ഉള്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. കുട്ടികളുടെ ഓർമശ്കതിക്ക് അത്യുത്തമമാണ് ഭക്ഷണത്തോടൊപ്പം മീനും നല്‍കുന്നത്.

തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിവളര്‍ച്ചയ്ക്കും ഇത് സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ള മത്തി, അയല തുടങ്ങിയവ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

എന്നാല്‍ വറുത്തതും പൊരിച്ചതുമായ മീന്‍ കഴിക്കുന്നവരേക്കാള്‍ ഓര്‍മശക്തിയുടെയും ബുദ്ധിശക്തിയുടേയും കാര്യത്തില്‍ ഗുണം കിട്ടുക ചുട്ടെടുക്കുന്നതും പാതിവേവിച്ചതുമായ മത്സ്യം കഴിക്കുന്നവര്‍ക്കാണെന്നാണ് പഠനം പറയുന്നത്.

വേവിച്ചും ചൂടാക്കിയും എടുക്കുന്ന മത്സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് വറുത്ത മീനിനേക്കാള്‍ കൂടുതലാണ്. കൂടുതല്‍ തീ ഉപയോഗിച്ചു വറുത്തെടുക്കുന്ന മീനിലെ ഒമേഗ 3 ഫാറ്റി ആസിഡ് നശിച്ചു പോകുന്നു. തീയില്‍ ചുട്ട മീന്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും കഴിച്ചാല്‍ ഓര്‍മശക്തി നാലു ശതമാനവും ഗ്രഹണശേഷി 14ശതമാനവും വര്‍ധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here