ടാറ്റയുടെ പുത്തന്‍ പ്രതീക്ഷയായ ഹാരിയര്‍ ഇതാ നിരത്തിലിറങ്ങാന്‍ റെഡിയായിക്ക‍ഴിഞ്ഞു. ഈ വരുന്ന ജനുവരിയില്‍ ഈ കിടിലന്‍ എസ്യുവി ഇന്ത്യയിലെത്തും എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 20 -ന് നടക്കുന്ന മുംബൈ മാരത്തണിലാകും കാറിന്‍റെ ആദ്യ അവതരണം.

ഹെക്‌സയ്ക്ക് മുകളില്‍ ടാറ്റ കൊണ്ടുവരുന്ന പ്രീമിയം അഞ്ചു സീറ്റര്‍ എസ്‌യുവിയാണ് ഹാരിയര്‍. 2018 ഓട്ടോ എക്സ്പോയില്‍ ടാറ്റ കാഴ്ചവെച്ച H5X കോണ്‍സെപ്റ്റ് എസ്‌യുവിയുടെ രൂപവും ഭാവവുമായിരിക്കും ഹാരിയറിന്. മുംബൈ മാരത്തണോടൊപ്പം തന്നെ വാഹനം വിപണിയിലുമെത്തും.

ഔദ്യോഗിക അവതരണവേളയില്‍ മോഡലിന്റെ വില ടാറ്റ പ്രഖ്യാപിക്കും. ഹാരിയറിന് വേണ്ടി പ്രത്യേക വിപണനശൃഖല തുടങ്ങുന്നതിനെപ്പറ്റിയും ടാറ്റയുടെ ആലോചനയിലുണ്ട്. ഹാരിയറിന്‍റെ വരവിനു മുന്നോടിയായി പൂനെ നിര്‍മ്മാണശാലയുടെ ഉത്പാദനശേഷി കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.

ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്‍ ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ചര്‍ സാങ്കേതിക വിദ്യയിലാണ് ഈ വമ്പന്‍ എസ്‌യുവി പുറത്തിറക്കുന്നത്.