ദുരഭിമാനക്കൊല വീണ്ടും; ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നിറങ്ങവേ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദൃശ്യങ്ങള്‍ പുറത്ത്

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട്, ഭര്‍ത്തവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ പ്രണയ് എന്ന യുവാവാണ് മൂന്നു മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വെച്ച് വെട്ടേറ്റ് മരിച്ചത്. ആറുമാസം മുമ്പായിരുന്നു പ്രണയുടെയും അമൃതയുടേയും വിവാഹം.

ഇരുവരും, രണ്ടും ജാതി വിഭാഗത്തില്‍പ്പെടുന്നവരായിരുന്നു. സവര്‍ണ വിഭാഗത്തില്‍ പെടുന്ന അമൃത മറ്റൊരു വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഭാര്യയ്ക്കൊപ്പം ആ ശുപത്രിയില്‍ നിന്നും ഇറങ്ങുന്നതിനിടെ  പ്രണയെ പിന്നിലൂടെ എത്തിയ ആള്‍ വെട്ടുകയായിരുന്നു.

വെട്ടേറ്റ് നിലത്തു വീണ യുവാവിനെ ആശുപത്രിയില്‍ ലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here