അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് രോഗം

ബോളീവുഡ് സുന്ദരി അനുഷ്കാ ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് അഥവാ സ്ലിപ്ഡ് ഡിസ്‌ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. നട്ടെല്ലിന്റെ പ്ലേറ്റുകള്‍ തെന്നിമാറുന്ന ഈ രോഗം തരുണാസ്ഥി നിര്‍മ്മിതമായ വൃത്താകാര പ്ലേറ്റുകളെയാണ് ബാധിക്കുക. അമിതഭാരമുണ്ടാകുമ്പോ‍ഴാണ് ഈ രോഗം ബാധിക്കുന്നത്.

അമിതമായി കൂടുമ്പോഴോ ശരിയായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുകയോ ചെയ്യുമ്പോള്‍ ഈ അവസ്ഥ പിടിപെടാം. ജിമ്മില്‍ സ്ഥിരം വര്‍ക്കൗട്ട് ചെയ്യുന്ന അനുഷ്‌കയ്ക്ക് അങ്ങനെയാവാം ബള്‍ജിങ് ഡിസ്‌ക് ബാധിച്ചത്.

ഡോക്ടര്‍മാര്‍ പരിപൂര്‍ണ്ണ വിശ്രമം അനുവദിച്ചിരിക്കുകയാണ് അനുഷ്കയ്ക്ക്. കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങളില്‍ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. ഏറ്റവും പുതിയ ചിത്രമായ സൂചി ദാഗയുടെ പ്രചരണത്തിലാണ് അനുഷ്‌ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here