‘ഉൾട്ട’യുമായി സുരേഷ് പൊതുവാൾ വരുന്നു; തിരക്കഥാകൃത്തിന്റെ ആദ്യ സംവിധാന സംരംഭം

ഏതാണ്ട് ഒന്നരപ്പതിറ്റാണ്ട് മുമ്പ് മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തായിരുന്ന സുരേഷ് പൊതുവാൾ നീണ്ട ഇടവേളക്ക് ശേഷം പുതിയ സിനിമയുമായെത്തുന്നു. ‘ഉൾട്ട’
എന്ന് പേര് പ്രഖ്യാപിച്ച ചിത്രം സുരേഷ് പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്.

താൻ ഇതുവരെ ചെയ്ത ചിത്രത്തിൽ നിന്നെല്ലാം തീർത്തും പുതുമയുള്ള വിഷയവുമായി വരുന്ന സിനിമ സുരേഷിന്റെ സിനിമാ ജീവിതത്തിലെ ശക്തമായൊരു തിരിച്ചുവരവാണ്

ഗോകുൽ സുരേഷാണ് സിനിമയിലെ നായകൻ. അനുശ്രീ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരായെത്തുന്നു . രമേഷ് പിഷാരടി, രഞ്ജി പണിക്കർ,ശാന്തികൃഷ്ണ, കെ.പി. എ.സി ലളിത, സേതുലക്ഷ്മി, തെസ്നിഖാൻ, രചന നാരായണൻകുട്ടി,ആര്യ,മഞ്ജു സുനിച്ചൻ , കോട്ടയംപ്രദീപ്‌ ,ജാഫർ ഇടുക്കി , സിനോജ് വർഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ, ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്.

നേരത്തേ ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം, നാടൻ പെണ്ണും നാട്ടുപ്രമാണിയും, മേഘ സന്ദേശം, കോളേജ് കുമാരൻ തുടങ്ങി നിരവധി സിനിമകൾക്ക് സുരേഷ് തിരക്കഥയെഴുതിയിരുന്നു. ഒരു ദേശത്തിന്റെ കല എന്ന ഡോക്യൂമെന്ററിക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

പുതിയ സിനിമയുടെ പോസ്റ്റർ അവതരിപ്പിച്ചു കൊണ്ട് സുരേഷ് പൊതുവാൾ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം:

ഒടുവിൽ ആ സന്തോഷവാർത്ത നിങ്ങളുമായി പങ്കുവെയ്ക്കാൻ സമയമായിരിക്കുന്നു.

ഞാനൊരു സിനിമ സംവിധാനം ചെയ്യുന്നു.

വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യുമർ സിനിമയാണ്. ഞാൻ തിരക്കഥയെഴുതുന്ന എട്ടാമത്തെ സിനിമ എന്ന സവിശേഷത കൂടി ഈ പുതിയ സംരംഭത്തിനുണ്ട്.

സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ, ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്.
ഗോകുൽ സുരേഷാണ് നായകൻ.
അനുശ്രീ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരായെത്തുന്നു .
രമേഷ് പിഷാരടി, രഞ്ജി പണിക്കർ,ശാന്തികൃഷ്ണ, കെ.പി. എ.സി ലളിത, സേതുലക്ഷ്മി, തെസ്നിഖാൻ, രചന നാരായണൻകുട്ടി,ആര്യ,മഞ്ജു സുനിച്ചൻ , കോട്ടയംപ്രദീപ്‌ ,ജാഫർ ഇടുക്കി , സിനോജ് വർഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

പ്രകാശ്‌ വേലായുധൻ ക്യാമറയും,
ഷമീർ മുഹമ്മദ്‌ എഡിറ്റിംഗും, ഇന്ദുലാൽ കാവീട് കലാസംവിധാനവും,
ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. സുപ്രീംസുന്ദറാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യംചെയ്യുന്നത്.
നൃത്ത സംവിധായകൻ ദിനേഷ് കുമാർ. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനർ. ഗോപി സുന്ദറിനോടൊപ്പം, എന്റെ പ്രിയ സുഹൃത്തുംനാട്ടുകാരനുമായ സുദർശനെ പുതുമുഖ സംഗീത സംവിധായകനായി ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. ഹരിനാരായണന്റെയും അജോയ്ചന്ദ്രന്റേതുമാണ് പാട്ടുകൾ . പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലി .
ഒക്ടോബർ ആദ്യവാരം കണ്ണൂരിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ കൂടുതൽ വാർത്തകളും വിശേഷങ്ങളും വരുംദിവസങ്ങളിൽ അറിയിച്ചു കൊണ്ടിരിക്കാം
സ്നേഹവും പിന്തുണയും നൽകി കൂടെയുണ്ടാവുമല്ലോ .

പുതിയ കാൽവെപ്പാണ്.
കുട്ടിക്കാലം മുതൽ കൊണ്ടുനടക്കുന്ന കലാജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെപ്പാണ് .
ചലച്ചിത്ര ജീവിതത്തിലെ മറ്റൊരു അദ്ധ്യായത്തിന്റെ ആരംഭവും !

സ്നേഹങ്ങളുടെ തണൽ തന്ന്
എന്നെ കൈപിടിച്ചു നടത്തിയാലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News